*സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 1.3 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.*
കാഞ്ഞങ്ങാട് : സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 1.3 കിലോ കഞ്ചാവുമായി യുവാവിനെ ഹോസ്ദുർഗ് എക്സൈസ് സംഘം പിടികൂടി. കാഞ്ഞങ്ങാട്കുശാൽനഗറിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന എം.ജെ. ഷംസീർ (30) ആണ് അറസ്റ്റിലായത്.വ്യാഴാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽനിന്ന് ബസ് സ്റ്റാൻഡിലേക്ക് പോകുന്ന റോഡിൽ വെച്ചാണ് സംഭവം. രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ എക്സൈസ് സംഘം സ്കൂട്ടർ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിൽ 1.3 കിലോ കഞ്ചാവ്കണ്ടെത്തുകയായിരുന്നു. വിൽപ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്നുവെന്ന് പ്രതി എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.വി. പ്രസന്നകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എൻ.ഡി.പി.എസ്. നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു.കാസർകോട് എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഇൻസ്പെക്ടർ കെ. സുബിൻ രാജ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം.പി. സുധീന്ദ്രൻ, പ്രിവന്റീവ് ഓഫീസർ മുഹമ്മദ് കബീർ, ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) രാജീവൻ, പ്രിവന്റീവ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ കെ., ജോസഫ് അഗസ്റ്റിൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പി. മനോജ്, ടി.വി. ഗീത, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ ആർ.കെ., ശ്യാംജിത്ത് എം., അതുൽ ടി.വി., സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മൈക്കിൾ ജോസഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments