Breaking News

*വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടണം.*

തിരൂർ : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെട്ട് പരിഹരിക്കണമെന്ന് കേരള വ്യാപാരിവ്യവസായി ഏകോപന സമതി തിരൂർ നിയോജകമണ്ഡലം വാർഷിക ജനറൽ ബോഡിയോഗം സർക്കാരിനോടാവശ്യപ്പെട്ടു.നാടിൻ്റെ സമ്പദ് വ്യവസ്ഥയിൽ വലിയസംഭാവന ചെയ്യുന്ന വ്യാപാരി സമൂഹത്തിന് അർഹമായ പരിഗണനനൽകി പ്രോത്സാഹിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ലയുടെ വികസന തുല്യതക്കായി തിരൂർ ജില്ല രൂപീകരിക്കാൻ സർക്കാർതലത്തിൽ സമ്മർദ്ധം ചെലുത്താർ കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരും രംഗത്തിറങ്ങണമെന്നും യോഗം അഭ്യർത്ഥിച്ചു.പ്രസിഡൻ്റ് പി.പി. അബ്ദുൽറഹ്‌മാൻ അധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറർ നൗഷാദ്കളപ്പാടൻ ഉദ്‌ഘാടനം ചെയ്തു.ജില്ലാ ഭാരവാഹികളായ പി. എ.ബാവ,മണി വളാഞ്ചേരി,ഇല്യാസ്കടലായി,അസ്ലം മെട്രോ,എം കുഞ്ഞിബാവ,ശംസുദ്ധീൻമുബാറക്ക്,എം വിനീത,സി.അബ്‌ദുല്ല,കെ അനിൽകുമാർ,സി.മമ്മി,എ.വിഷ്ണു പ്രസംഗിച്ചു.ഫോട്ടോ: കേരള വ്യാപാരി വ്യവസായി ഏകോപന സമതി തിരൂർ നിയോജക മണ്ഡലം കൺവെൻഷൻ ജില്ലാട്രഷറർനൗഷാദ് കളപ്പാടൻ ഉദ്‌ഘാടനം ചെയ്യുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments