Breaking News

*ആദൂരിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന 18 ഗ്രാമിലധികം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ*

കാസറഗോഡ് : കർണാടക അതിർത്തിയിൽ നിന്ന് സ്കൂട്ടറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കളെ ആദൂർ പോലീസ് പിടികൂടി. കുഞ്ചത്തൂർ ബേക്കൂർ ഹൗസിൽ മുഹമ്മദ് റിയാസ് (33), നെക്രാജെ നെല്ലിക്കട്ട ക്വാർട്ടേഴ്സിൽ താമസിക്കുന്ന മുഹമ്മദ് റഫീഖ് (36) എന്നിവരാണ് ആദൂർ പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് 18.290 ഗ്രാം എം.ഡി.എം.എയും കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു. പിടിയിലായ രണ്ടു പ്രതികളും കൊലപാതകവും മയക്കുമരുന്ന് കടത്തലും ഉൾപ്പെടെ ഒട്ടേറെ മറ്റ് ക്രിമിനൽ കേസുകളിലും മുൻപ് പ്രതികളാണ്.

ചൊവ്വാഴ്ച രാവിലെ ആദൂർ പാലത്തിന് സമീപം നൈറ്റ് പട്രോളിംഗ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലാകുന്നത്. കർണാടക ഭാഗത്തുനിന്ന് സ്കൂട്ടറിൽ എത്തിയ പ്രതികളെ സംശയം തോന്നി പോലീസ് തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ആദൂർ എസ്.ഐ ശരത്ത് കെ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഗസറ്റഡ് ഉദ്യോഗസ്ഥനായ വിദ്യാനഗർ ഇൻസ്പെക്ടർ പ്രമോദ് പി.യും സ്ഥലത്തെത്തി പരിശോധന നടത്തി.ഹെൽമെറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. വിൽപനയ്ക്കായാണ് ലഹരിമരുന്ന് കടത്തിക്കൊണ്ടുവന്നത്.

പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് (NDPS) ആക്ട് പ്രകാരം ആദൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ലഹരിമരുന്ന് എത്തിച്ചതിന്റെ ഉറവിടത്തെക്കുറിച്ചും ഇതിന് പിന്നിലുള്ള മറ്റ് കണ്ണികളെക്കുറിച്ചും ആദൂർ ഇൻസ്പെക്ടർ അനൂപ് കുമാറിന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments