കുമ്പള : ഷിറിയ പുഴയുടെ ടൂറിസം സാധ്യതകൾക്ക് പുതുവഴിയൊരുക്കാൻ *കാസർഗോഡ് ആംഗ്ലിംഗ് ചാമ്പ്യൻഷിപ്പ് 2026ദേശീയതല ചൂണ്ടയിടൽ മത്സരം നവംബർ 15-ന് അരിക്കാടിയിൽ*
കാസർഗോഡ് : ജില്ലയിലെ പുഴകളുടെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും പരിസ്ഥിതി സൗഹൃദ ടൂറിസം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കാസർഗോഡ് ആംഗ്ലിംഗ് ചാമ്പ്യൻഷിപ്പ് 2026 ദേശീയതല ചൂണ്ടയിടൽ മത്സരം സംഘടിപ്പിക്കുന്നു. നവംബർ 15-ന് ഷിറിയ പുഴയുടെ തീരത്ത് അരിക്കാടിയിലാണ് മത്സരം നടക്കുക.കുമ്പള ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം മത്സരത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട വിവിധ തീരുമാനങ്ങൾ കൈക്കൊണ്ടു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി.പി. അബ്ദുൽ ഖാദറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അബ്ദുല്ലക്കുഞ്ഞി ചെർക്കള ഉദ്ഘാടനം ചെയ്തു.DTPC കാസർഗോഡ് സെക്രട്ടറി ശ്രീ. ജിജേഷ് കുമാർ ജെ.കെ. പരിപാടിയുടെ ലക്ഷ്യങ്ങളും മത്സരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും വിശദീകരിച്ചു. കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അഷ്റഫ് കർള സ്വാഗതം ആശംസിച്ചു. ശ്രീമതി ഉഷ അർജുൻ, ശ്രീ. സി.വി. ജെയിംസ്, ശ്രീ. എം.പി. ഖാലിദ്, കുമ്പള ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ശ്രീ. പൃഥ്വിരാജ് ഷെട്ടി, ശ്രീ. അന്വർ ഹുസൈൻ, ശ്രീ. ഹമീദ് എൻ.കെ. എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ. അഷ്റഫ് നന്ദി രേഖപ്പെടുത്തി.ദേശീയതലത്തിലുള്ള മത്സരത്തിൽ പ്രൊഫഷണൽ ആംഗ്ലർമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. മത്സരം സംഘടിപ്പിക്കുന്നതിലൂടെ ഷിറിയ പുഴയുടെയും കാസർഗോഡ് ജില്ലയിലെ മറ്റു പുഴകളുടെയും ടൂറിസം സാധ്യതകൾക്ക് കൂടുതൽ പ്രചാരം നൽകുകയാണ് ലക്ഷ്യം. പരിസ്ഥിതി മലിനീകരണം കുറച്ചുകൊണ്ടുള്ള ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, പ്രാദേശിക ജനങ്ങൾക്ക് തൊഴിൽ-ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുക, പ്രദേശത്തെ പ്രകൃതിവിഭവങ്ങളെ സംരക്ഷിച്ചുകൊണ്ട് വിനോദസഞ്ചാര വികസനം സാധ്യമാക്കുക എന്നിവയ്ക്കും പരിപാടി ഊന്നൽ നൽകുന്നു.മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് DTPC കാസർഗോഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം: www.dtpckasaragod.comമത്സരത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ ഉപസമിതികൾ രൂപീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, മത്സ്യത്തൊഴിലാളി സംഘടനകൾ, ടൂറിസം മേഖലയിലെ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ പരിപാടി സംഘടിപ്പിക്കും.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments