*ഇന്ന് തുഞ്ചൻ പറമ്പിൽ അമ്മയും മകളും മകളുടെ മകളും ക്ലാസ്സിക്കൽ ഡാൻസുമായി വേദിയിൽ*
തിരൂർ : ഇന്ന് തുഞ്ചൻ പറമ്പ് അപൂർവമായ കലാ വിരുന്നിന് സാക്ഷ്യം വഹിക്കും ചമ്രവട്ടം സുകൃതം ആർട്സ് അക്കാദമി അവതരിപ്പിക്കുന്ന കലാ പരിപാടിയിലാണ് ഒരേ വീട്ടിലെ മൂന്ന് തലമുറയിലെ അംഗങ്ങൾ നൃത്തം ചെയ്യുന്നത് 66 കാരിയായ ജയലക്ഷ്മിയും 38 കാരിയായ സുജയും 12 വയസ്സുകാരിയായ അർച്ചിതയുമാണ് ഈ അപൂർവ രംഗത്തിന് മാറ്റു കൂട്ടുന്നത് ഇന്ന് രാത്രി 7 മണിക്കാണ് ഇവരും മറ്റു പന്ത്രണ്ട് പേരും ഒന്നിച്ച് വേദിയിൽ എത്തുന്നത്. പഴയ ചെമ്പരത്തി എന്ന സിനിമയിലെ അമ്പാടി തന്നിലൊരുണ്ണി എന്ന ഗാനവുമായാണ് ക്ലാസിക്കൽ ഡാൻസ് അവതരിപ്പിക്കുന്നത് .ഇതിൽ ജയലക്ഷ്മി തിരൂർ സിറ്റി ഹോസ്പിറ്റലിലെ അസി :മാനേജറും സുജ ഒറ്റപ്പാലം കോടതിയിലെ അഭിഭാഷകയും അർച്ചിത ഷൊർണൂർ മഹർഷി വിദ്യ മന്ദിറിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുമാണ് .ഡോ : കലാമണ്ഡലം സൗമ്യ സുഭാഷാണ് ഈ നൃത്താവിഷ്കാരം ചിട്ടപ്പെടുത്തിയിട്ടുള്ളത് .ഇത് രണ്ടാം തവണയാണ് ഈ മൂന്ന് തലമുറ ഒന്നിച്ച് വേദിയിൽ എത്തുന്നത് .
ജയലക്ഷ്മി മോഹിനിയാട്ടം,തിരുവാതിര ,ശാസ്ത്രീയ നൃത്തം എന്നിവയെല്ലാം ഇതിനകം ഒട്ടേറെ വേദികളിൽ
അവതരിപ്പിച്ചിട്ടുണ്ട് .2024 നവംബറിൽ പേരക്കുട്ടിയെ നൃത്ത ക്ലാസ്സിന് കൊണ്ട് പോയപ്പോഴാണ് നൃത്തം പഠിക്കണമെന്ന മോഹം മനസ്സിലുണ്ടായാത്, അങ്ങനെ ആണ് പഠനം ആരംഭിച്ചത് ഇപ്പോൾ അതൊരു സന്തോഷത്തോട് കൂടിയാണ് കാണുന്നത് .25 ലേറെ വേദികളിൽ ഇതിനകം പരിപാടികൾ നടത്താൻ സാധിച്ചിട്ടുണ്ട്.ഡോ : കലാമണ്ഡലം സൗമ്യ സുഭാഷാണ് ഗുരു .
സുജ ശാസ്ത്രീയ നൃത്തം പഠിച്ചത് സദനം റഷീദിന്റെ കീഴിലാണ്. മൂന്ന് വർഷത്തോളം നൃത്തം അഭ്യസിച്ച അവർ കഴിഞ്ഞ വർഷം തുപ്രങ്ങോട് ശിവ ക്ഷേത്രത്തിലും നൃത്തം അവതരിപ്പിച്ചിട്ടുണ്ട് .ഒറ്റപ്പാലത്ത് അഭിഭാഷകരുടെ പരിപാടികളിലും നൃത്തം അവതരിപ്പിക്കാറുണ്ട് .
ഇളം തലമുറക്കാരിയായ അർച്ചിത നൃത്ത പ്രതിഭ തന്നെയാണ്. കലാ മണ്ഡലം നിഷ മനോജിൻ്റെ കീഴിൽ ശാസ്ത്രീയ സംഗീതവും കലാ മണ്ഡലം അതുല്യയുടെ കീഴിൽ നൃത്തവും പഠിക്കുന്നു.പാലക്കാട് നടന്ന സഹോദയ കലാമേളയിൽ ഇവർക്ക് മൂന്ന് ഇനങ്ങളിൽ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട് പദ്യ പാരായണം,ലളിത ഗാനം ,സംഘ നൃത്തം , എന്നീ ഇനങ്ങളിലായിരുന്നു അത് .നാട്ടിലെ വേദികളിൽ നൃത്താവിഷ്കാരം നടത്താറുണ്ട് .മഹർഷി വിദ്യ മന്ദിർ ദേശീയ തലത്തിൽ നടത്തിയ ഗീതാ പാരായണത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട് .തിരൂർ താലൂക്കിലെ തുപ്രങ്ങോട് പാണാട്ട് കുടുംബങ്ങളാണ് ഇവർ .

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments