Breaking News

*വള്ളിക്കുന്ന് പഞ്ചായത്തിലെ ആർ.എസ്.എസ് പ്രവർത്തകർക്ക് നിയമനം: ലീഗ് നേതാവ് രാജിവെച്ചു*

വള്ളികുന്ന് : മുസ്ലിം ലീഗ് നേതൃത്വത്തിൽ ഭരണം നടത്തുന്ന പഞ്ചായത്തിൽ ആർ.എസ്.എസ് പ്രവർത്തകർക്ക് നിയമനം നൽകിയതിൽ പ്രതിഷേധിച്ച് മുതിർന്ന ലീഗ് നേതാവ് പാർട്ടിയിൽ നിന്ന് രാജിവെച്ചു ,

പതിനഞ്ച് വർഷം ഗ്രാമപഞ്ചായത്ത് അംഗവും ലീഗ് നേതാവുമായ കെ.പി. ഹനീഫയാണ് ആർ.എസ്.എസ് , പ്രവർത്തകർക്ക് നിയമനം നൽകിയതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗിൽ നിന്ന് രാജിവെച്ചത്,

ഇതോടെ നിയമന വിവാദത്തിൽ മുസ്ലീം ലീഗിലെ പൊട്ടിതെറി മറനീക്കി പുറത്ത് വന്നു

വള്ളികുന്ന് പഞ്ചായത്തിൽ 15 വർഷം വിവിധ വകുപ്പുകളിൽ ജോലി ചെയ്തിരുന്ന അഞ്ച് പേരെ പിരിച്ച് വിട്ട് ആർ എസ് എസ് പ്രവർത്തകർക്ക് നിയമനം നൽകിയതാണ് പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്

കോൺഗ്രസ്സ് പ്രവർത്തകൻ്റെ വിധവയായ വനിത ജീവനക്കാരിയെയടക്കം പിരിച്ച് വിട്ടതിനെ തുടർന്ന് യൂത്ത്കോൺഗ്രസ്സ് ആണ് ഭരണസമിതിക്കെതിരെ ആദ്യം രംഗത്ത് വരുന്നത്,

പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ ആർ.എസ് എസ് പരസ്യമായി യു.ഡി.എഫിന് പിന്തുണ നൽകുന്നത് ഇവിടെ പതിവാണത്രെ,

10 വർഷം മുന്നെ കോലീബി സഖ്യത്തിൽ മത്സരിച്ച ആർ.എസ്.എസ് പ്രവർത്തകനായ വ്യക്തി പിന്നീട് മതം മാറിയതിൻ്റെ പേരിൽ കൊലചെയുപ്പെട്ട കൊടിഞ്ഞി ഫൈസൽ കേസിലെ പ്രധാന പ്രതിയായി മാറിയ തടക്കം ഇവിടെ അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങളാണത്രെ 

ഇത്തരം നീക്ക് പോക്കുകൾ എതിരാളികളെ പരാജയപ്പെടുത്താൽ നടത്തിയതിൻ്റെ പ്രത്യുപകാരങ്ങളാണ് ആർ എസ് എസ് പ്രവർത്തകർക്ക് നിയമനം നൽകാൻകാരണമെന്ന കുറ്റസമ്മതം നേതാക്കൻമാർ മുന്നണി വാട്സപ്പ് ഗ്രൂപ്പുകളിൽ ചർച്ച ചെയ്യുന്നത് പുറത്ത് വന്നതോടെ ലീഗ് ആർ എസ്. എസ് എസ് ബന്ധം ചർച്ചയായിരിക്കുകയാണ്,

ലീഗിൻ്റെ ആർ.എസ്.എസ് ബന്ധത്തിനെതിരെ രാജിവെച്ച ലീഗ് നേതാവ് കോൺഗ്രസ്സിൽ ചേർന്നതും കൗതുകമായിരിക്കുകയാണ്

ആർ.എസ് എസ് പ്രവർത്തകരുടെ നിയമനത്തിനെതിരെ എസ്.ഡി.പി ഐ , സി പി. എം ഉം അടക്കം പഞ്ചായത്തിലേക്ക് മാർച്ച് നടത്തിയിരുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments