Breaking News

*ഫോർബ്സ് ഇന്ത്യ 2026: 7 മലയാളികൾ ലിസ്റ്റിൽ, ഏറ്റവും സമ്പന്നനായ വ്യക്തിഗത മലയാളിയായി എം എ യൂസഫലി*

മുംബൈ : 2026ലെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ച് ഫോർബ്സ് മാഗസിൻ. ഗൗതം അദാനി (112.7 ബില്യൺ ഡോളർ), മുകേഷ് അംബാനി (86.3 ബില്യൺ ഡോളർ), സാവിത്രി ജിൻഡൽ (39.8 ബില്യൺ ഡോളർ), ലക്ഷ്മി മിത്തൽ (34.7 ബില്യൺ ഡോളർ), സുനിൽ മിത്തൽ ( 32.9 ബില്യൺ ഡോളർ) എന്നിവരാണ് ആദ്യ പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനക്കാർ.

7 മലയാളികൾ പട്ടികയിൽ ഇടം നേടി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ വ്യക്തിഗത മലയാളി. 55,500 കോടി രൂപയാണ് (5.75 ബില്യൺ ഡോളർ) യൂസഫലിയുടെ ആസ്തി. ആകെ റാങ്കിൽ 47ആം സ്ഥാനത്താണ് അദേഹം. 88,605 കോടിയുടെ (9.2 ബില്യൺ ഡോളർ) ആസ്തിയുമായി മുത്തൂറ്റ് കുടുംബമാണ് ഏറ്റവും സമ്പന്ന കുടുംബം. പട്ടികയിൽ 24ആം സ്ഥാനത്താണ് മുത്തൂറ്റ് കുടുംബം.


52,000 കോടി ആസ്തിയുമായി ജോയ് ആലുക്കാസ് (5.4 ബില്യൺ ഡോളർ, ), 39,500 കോ‌ടി ആസ്തിയുമായി രവി പിള്ള ( 4.1 ബില്യൺ ഡോളർ ), 38,500 കോടി ആസ്തിയുമായി സണ്ണി വർക്കി (4 ബില്യൺ ഡോളർ), 37,600 കോടി ആസ്തിയുമായി പിഎൻസി മേനോൻ (3.9 ബില്യൺ ഡോളർ), 34,200 കോടി ആസ്തിയുമായി ടി.എസ് കല്യാണരാമൻ (3.55 ബില്യൺ ഡോളർ) എന്നിവരാണ് പട്ടികയിലുള്ള മലയാളികൾ.

സൈറസ് പൂനാവാല (28.4 ബില്യൺ ഡോളർ), ശിവ് നാടാർ (27.4 ബില്യൺ ഡോളർ), ദിലീപ് സാംഗ്വി ആൻഡ് ഫാമിലി (26.3 ബില്യൺ ഡോളർ), കുമാർ ബിർള (23.2 ബില്യൺ ഡോളർ), ഹിന്ദുജ ഫാമിലി (21.2 ബില്യൺ ഡോളർ) എന്നിവരാണ് ആദ്യ പത്തിൽ ഇടം നേടിയ മറ്റുള്ളവർ.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments