Breaking News

*സമഗ്ര 2026' അനുബന്ധ പരിപാടി കാസർകോട് മുനിസിപ്പൽ വനിത ഹാളിൽ വച്ച് ് നടന്നു *

കാസറഗോഡ് : കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ കേരള സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി KSBCDC നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതി 'സമഗ്ര 2026' രണ്ടാം ഘട്ട സംസ്ഥാനതല ഉദ്ഘാടനം 03/10/2026 തീയതി (ശനിയാഴ്‌ച) രാവിലെ 11 മണിക്ക് പാലക്കാട് കോട്ടയിൽ കൺവെൻഷൻ സെൻറർ, പറളി - വെച്ച് ബഹു. പിന്നാക്ക വിഭാഗ വകുപ്പ് മന്ത്രി ശ്രീമതി. തുളസി അവർകൾ നിർവഹിച്ചു. ഗവ: വകുപ്പുകൾ, വികസന ഏജൻസികൾ, ധനകാര്യ-വികസന സ്ഥാപനങ്ങൾ, വ്യവസായ, സാമൂഹിക സംഘടനകൾ എന്നിവയെ ഒരേ വേദിയിൽ അണിനിരത്തുന്ന വികസന സംരംഭമാണിത്. 16,000 ഗുണഭോക്താക്കൾക്കായി 100 കോടി രൂപ വായ്പ നല്കി. കുടുംബശ്രീ സി.ഡി.എസ്സുകളിലും എൻ.ജി.ഒ കളിലും ഉൾപ്പെടെ 15000 ത്തിൽ അധികം ഗുണഭോക്താക്കൾക്കായി 150 കോടിയിലേറെ രൂപയുടെ വായ്പാ വിതരണവും ചെയ്തു. 'സമഗ്ര 2026' അനുബന്ധ പരിപാടി കാസറഗോഡ് മുനിസിപ്പൽ വനിതാ ഹാളിൽ വെച്ച് കാസറഗോഡ് മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ ശ്രീ. ഹനീഫ കെ.എം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സാബു എബ്രഹാം അവർകൾ ഉദ്ഘാടനം ചെയ്തുകൊണ്ട് 4.50 കോടി രൂപ കാസറഗോഡ് ജില്ലാ ഓഫീസ് വിതരണം നടത്തി. കെ.എസ്.ബി.സി.ഡി.സി കാസറഗോഡ് ജില്ലാ മാനേജർ ശ്രീ. മോഹനൻ എൻ.എം സ്വാഗതം ആശംസിച്ചു. തുടർന്ന് കോർപ്പറേഷൻറെ വിവിധ വായ്പാപദ്ധതികളെ സംബന്ധിച്ചും, വായ്പ തിരിച്ചടവ് സംബന്ധിച്ചും വിവരണം നൽകി. മീഞ്ച ഗ്രാമ പഞ്ചായത്ത് സി.ഡി.എസ്സ് ചെയർപേഴ്‌സൺ കുമാരി. പത്മജ ഇ, ആശംസയർപ്പിച്ചു. കെ.എസ്.ബി.സി.ഡി.സി കാസറഗോഡ് ജില്ലാ ഓഫീസിലെ പ്രൊജക്റ്റ് അസിസ്റ്റൻ്റ് ശ്രീ. ഇർഷാദ്.കെ.കെ കൃതജ്ഞത രേഖപ്പെടുത്തി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments