Breaking News

*മഞ്ചേശ്വരം അസംബ്ലി യൂത്ത് കൗൺസിൽ സംഘടിപ്പിച്ചു; ഹൊസങ്കടിയിൽ വൻ യുവജന റാലി*

ഹൊസങ്കടി : യംഗ് ഡെമോക്രാറ്റ്സ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേശ്വരം അസംബ്ലി യൂത്ത് കൗൺസിൽ സംഘടിപ്പിച്ചു. ഒക്ടോബർ 2ന് വൈകിട്ട് നാലിന് ഹൊസങ്കടി ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് യംഗ് ഡെമോക്രാറ്റ്സ് ജില്ലാ കൺവീനർ കബീർ ബ്ലാർകോഡ് പതാക ഉയർത്തി തുടക്കം കുറിച്ചു.

യൂത്ത് കൗൺസിലിന്റെ ഭാഗമായി ഹൊസങ്കടി ടൗണിൽ സംഘടിപ്പിച്ച യുവജന റാലിയിൽ നിരവധി യുവജനങ്ങളും സംഘടനാ പ്രവർത്തകരും പങ്കെടുത്തു. വിവിധ കലാ-സാംസ്കാരിക പരിപാടികൾ റാലിക്ക് ആവേശം പകർന്നു.

യംഗ് ഡെമോക്രാറ്റ്സ് ജില്ലാ ജോയിന്റ് കൺവീനർ ഷരീഫ് പാവൂർ അധ്യക്ഷത വഹിച്ചു. ഷബീർ പൊസോട്ട് സ്വാഗതം പറഞ്ഞു. യംഗ് ഡെമോക്രാറ്റ്സ് സംസ്ഥാന ഓർഗനൈസിങ് കമ്മിറ്റി കൺവീനർ എം. എം. താഹിർ വിഷൻ പേപ്പർ അവതരിപ്പിച്ചു. എസ്.ഡി.പി.ഐ. മണ്ഡലം പ്രസിഡന്റ് നാസർ ബംബ്രാണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

യുവജനങ്ങളുടെ സാമൂഹികവും ജനാധിപത്യപരവുമായ ഇടപെടലുകൾ ശക്തിപ്പെടുത്തുക, പൊതുസമൂഹത്തിലെ പ്രശ്നങ്ങളിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുക, പുതിയ നേതൃത്വത്തെ വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് യൂത്ത് കൗൺസിൽ സംഘടിപ്പിച്ചത്.

മഞ്ചേശ്വരം മണ്ഡലത്തിൽ യംഗ് ഡെമോക്രാറ്റ്സിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിനും യുവജനങ്ങളെ ജനാധിപത്യ പ്രക്രിയയിൽ സജീവ പങ്കാളികളാക്കുന്നതിനും കൗൺസിൽ ലക്ഷ്യമിടുന്നു. സംഘടനാ നേതാക്കളും വിവിധ മേഖലകളിൽ നിന്നുള്ള യുവജനങ്ങളും പരിപാടിയിൽ പങ്കെടുത്തു.

യംഗ് ഡെമോക്രാറ്റ്സ് മഞ്ചേശ്വരം കമ്മിറ്റി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട താജു ഉപ്പള നന്ദി പറഞ്ഞു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments