*കെട്ടിട പെർമിറ്റ് ഫീസ്: റീഫണ്ടിന് ഡിസംബർ 31 വരെ അവസരം**പുതുക്കിയ അപേക്ഷാ ഫീസും പെർമിറ്റ് ഫീസും അടച്ചവർക്ക് അധികമായി നൽകിയ തുക തിരികെ ലഭിക്കാൻ അപേക്ഷിക്കാം*
തിരുവനന്തപുരം: കെട്ടിടനിർമാണത്തിനുള്ള അപേക്ഷാ ഫീസും പെർമിറ്റ് ഫീസും അധികമായി അടച്ചവർക്ക് തുക തിരികെ ലഭിക്കാൻ ഡിസംബർ 31 വരെ അവസരം. 2023 ഏപ്രിൽ 10 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന നിരക്കുകളിൽ അപേക്ഷാ ഫീസും പെർമിറ്റ് ഫീസും അടച്ചവർക്കാണ് ആനുകൂല്യം ലഭിക്കുക.റീഫണ്ടിന് അപേക്ഷിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. നേരത്തേ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ റീഫണ്ടിന് അപേക്ഷിക്കാൻ കഴിയാത്തവരുടെ ആവശ്യം പരിഗണിച്ചാണ് നടപടി.2024 ഓഗസ്റ്റ് ഒന്നിനു പ്രാബല്യത്തിലിരുന്ന നിരക്കുകൾ പ്രകാരം അധികമായി ഈടാക്കിയ തുകയാണ് തിരികെ ലഭിക്കുക. ഇതിനായി തദ്ദേശ വകുപ്പിന്റെ നിർദേശങ്ങൾ അനുസരിച്ച് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അപേക്ഷ സമർപ്പിക്കണം.ഡിസംബർ 31നു ശേഷം അപേക്ഷകൾ സ്വീകരിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments