Breaking News

*കാസറഗോഡ് കാറിൽ കടത്താൻ ശ്രമിച്ച 36,000-ലധികം പാക്കറ്റ് നിരോധിത പാൻമസാല പിടികൂടി; യുവാവ് അറസ്റ്റിൽ*

കാസറഗോഡ് : നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ അനധികൃത വിൽപ്പനയ്ക്കെതിരെ പോലീസ് നടത്തിയ ശക്തമായ പരിശോധനയിൽ വൻ പാൻമസാല ശേഖരവുമായി യുവാവ് പിടിയിലായി. കാറിൽ കടത്തുകയായിരുന്ന 36,626 പാക്കറ്റ് നിരോധിത പാൻമസാലയാണ് കാസറഗോഡ് പോലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നോർത്ത് തൃക്കരിപ്പൂർ സ്വദേശിയും നിലവിൽ മധൂർ ചെട്ടുംകുഴിയിൽ താമസക്കാരനുമായ മുഹമ്മദ് സഫീർ സി.കെ (27) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാത്രി ഒൻപതരയോടെ കുഡ്‌ലു ആസാദ് നഗർ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. കാസറഗോഡ് സബ് ഇൻസ്പെക്ടർ മനു പി.വി, ജൂനിയർ എസ്.ഐ പ്രജിത്ത്, എ.എസ്.ഐ ജോസഫ്, സിവിൽ പോലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘം പട്രോളിംഗും വാഹന പരിശോധനയും നടത്തുകയായിരുന്നു. ഈ സമയം ചൗക്കി ഭാഗത്ത് നിന്ന് ഉളിയത്തടുക്ക ഭാഗത്തേക്ക് വരികയായിരുന്ന കാർ പോലീസിനെ കണ്ട് വാഹനം തിരിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു.

സംശയം തോന്നിയ പോലീസ് സംഘം വാഹനം തടഞ്ഞുനിർത്തി പരിശോധന നടത്തിയതിൽ കാറിന്റെ പിൻസീറ്റിലും ഡിക്കിയിലുമായി സൂക്ഷിച്ചിരുന്ന 11 ചാക്ക് കെട്ടുകൾ കണ്ടെത്തിയത്. ഇവ തുറന്ന് പരിശോധിച്ചതിൽ വിൽപ്പന നടത്താനായി കൊണ്ടുവന്ന 36,626 പാക്കറ്റ് നിരോധിത പാൻമസാല ഉൽപ്പന്നങ്ങൾ കണ്ടെത്തുകയായിരുന്നു.

തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും പാൻമസാല ശേഖരവും കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments