*മൊഗ്രാൽപുത്തൂരിൽ രണ്ട് റോഡുകൾക്ക് 4.16 കോടി രൂപ*
കാസർഗോഡ് : മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്തിലെ കോട്ടക്കുന്ന്–മൊഗർ മസ്ജിദ് റോഡിന്റെയും ചൗക്കി–കുന്നിൽ–മജൽ–ഉജിർക്കര റോഡിന്റെയും വികസനത്തിനായി 4.16 കോടി രൂപയുടെ പദ്ധതികൾക്ക് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ജില്ലാ കലക്ടർ ഭരണാനുമതി നൽകിയതായി കല്ലട്ര മാഹിൻ എം.എൽ.എ അറിയിച്ചു.കോട്ടക്കുന്ന്–മൊഗർ മസ്ജിദ് റോഡിന് 2.23 കോടി രൂപയും 1.4 കിലോമീറ്റർ നീളമുള്ള ചൗക്കി–കുന്നിൽ–മജൽ–ഉജിർക്കര റോഡിന്റെ ശേഷിക്കുന്ന ഭാഗത്തിന്റെ വികസനത്തിന് 1.93 കോടി രൂപയുമാണ് അനുവദിച്ചത്.റോഡുകൾ തകർന്നതിനാൽ യാത്രാദുരിതം നേരിടുന്ന പ്രദേശവാസികൾക്ക് പദ്ധതികൾ ആശ്വാസമാകും. സാങ്കേതികാനുമതിയും ടെൻഡർ നടപടികളും പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കാൻ എം.എൽ.എ നിർദേശം നൽകി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments