Breaking News

*കാവുഗോളി കടപ്പുറത്ത് കടൽഭിത്തി നിർമാണത്തിന് തുടക്കമായിഒരു കോടിയോളം രൂപയുടെ തീരസംരക്ഷണ പദ്ധതി കല്ലട്ര മാഹിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു *

മൊഗ്രാൽപുത്തൂർ: ശക്തമായ കടലാക്രമണത്തിൽ തകർന്ന കാവുഗോളി കടപ്പുറത്തെ തീരപ്രദേശം സംരക്ഷിക്കുന്നതിനായി ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ ഒരു കോടിയോളം രൂപ ചെലവിൽ നിർമിക്കുന്ന കടൽഭിത്തിയുടെ പ്രവൃത്തി ഉദ്ഘാടനം കാസർകോട് എം.എൽ.എ കല്ലട്ര മാഹിൻ നിർവഹിച്ചു.കടലാക്രമണ ഭീഷണി നേരിടുന്ന തീരപ്രദേശത്തിന് സംരക്ഷണമൊരുക്കുന്നതിനും തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു. സോയ ലത്തീഫ്, ഫൗസിയ സൈനുദ്ദീൻ, മാഷിത മുഹമ്മദ്, അസ്മിന ഷാഫി, മല്ലിക കാവുഗോളി, അർഫാന നജീബ്, ജമാൽ ബെള്ളൂർ, അമീർ മഠം, ഹനീഫ് കടപ്പുറം, ടി.എം. ഇഖ്ബാൽ, അൻവർ ചേരങ്കൈ, സിദ്ദീഖ് ബേക്കൽ, കരീം ചൗക്കി, മുഹമ്മദലി എരിയാൽ, വാസന്തി സംബന്ധിച്ചു. ഹാർബർ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments