Breaking News

*പൊടിപിടിച്ച് 450 കോടിയുടെ ആശുപത്രി ഉപകരണങ്ങൾ, ഉപയോഗിക്കാതെ 198 വെന്റിലേറ്ററുകൾ; ആവശ്യവും സൗകര്യവും നോക്കാതെ വാങ്ങിക്കൂട്ടി*

ആവശ്യവും കെട്ടിടസൗകര്യവും നോക്കാതെ ആരോഗ്യവകുപ്പ് വാങ്ങിക്കൂട്ടിയ 450 കോടിയുടെ ഉപകരണങ്ങൾ സർക്കാർ ആശുപത്രികളിൽ വെറുതേ കിടക്കുന്നു. ഇതിൽ ഏറെയും വാങ്ങിയത് കഴിഞ്ഞ പത്തുവർഷത്തിനിടെ. 1252 ഉപകരണങ്ങളാണ് 215 ആശുപത്രികളിൽ പൊടിപിടിച്ചുകിടക്കുന്നത്. 222 എണ്ണം സ്ഥാപിച്ചിട്ടുപോലുമില്ല. ഇതുസംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.

27 ആശുപത്രികളിലായി നൽകിയ 198 വെന്റിലേറ്ററുകൾ ഉപയോഗിക്കുന്നില്ല. 98 ഹൈ ഫ്ലോ നേസൽ കാനുലകളും 98 മൾട്ടിപാര മോണിറ്ററുകളും 40 സിപാപ് യന്ത്രങ്ങളും നൂറിലേറെ സിറിഞ്ച് പമ്പുകളും ആർക്കും ഉപയോഗമില്ലാതെയിരിക്കുന്നു."
 
ഉപയോഗിക്കാത്ത ഉപകരണങ്ങൾ ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ, 240 എണ്ണം. തിരുവനന്തപുരം (163), തൃശ്ശൂർ (151), എറണാകുളം (134), കൊല്ലം (110) എന്നിങ്ങനെയാണ് മറ്റുജില്ലകളിൽ. ഏറ്റവും കൂടുതൽ ഉപകരണങ്ങൾ വെറുതേയിരിക്കുന്നത് എറണാകുളം ആലുവ ജില്ലാ ആശുപത്രിയിലാണ്, നൂറെണ്ണം

പകുതിയും കോവിഡ് കാലത്തേത് :

592 ഉപകരണങ്ങൾ കോവിഡ് കാലത്ത് എത്തിച്ചവയാണ്. പിന്നെ ഉപയോഗിക്കാതായി. ഐസൊലേഷൻ വാർഡുകൾ നിർത്തിയതോടെ 14 ആശുപത്രികളിൽ 130 ഉപകരണങ്ങൾ വെറുതേയിട്ടു."


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments