*രാജസ്ഥാനില്‍ ബിജെപി മുന്‍ എംഎല്‍എയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തി : പ്രദേശത്തെ ഒരു പാറ പൊടിക്കൽ കേന്ദ്രം വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്*
ജയ്പൂര്‍ : രാജസ്ഥാനിലെ ഭരത്പൂരില്‍ മുന്‍ ബിജെപി എംഎല്‍എയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തി. ഹരിയാന സ്വദേശിയായ അതര്‍ സിങ് ഭദാനയാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഒരു പാറ പൊടിക്കൽ കേന്ദ്രം വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സിങിനെയും അദ്ദേഹത്തി
നൊപ്പമുണ്ടായിരുന്ന വ്യക്തിയെയും വടിയും കല്ലും ഉപയോഗിച്ചാണ് രോഷാകുലരായ ജനക്കൂട്ടം നേരിട്ടത്. ഞായറാഴ്ച രാത്രിയോടെ ഭാരത്പൂരിലെ ഭോണ്ടാ ഗ്രാമത്തിലാണ് സംഭവം നടന്നത്.
കുറച്ച് കാലമായി ഈ കേന്ദ്രവുമായി ബന്ധപ്പെട്ട് സിങും നാട്ടുകാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു.പ്രദേശത്തെ പുല്‍മേട് കയ്യേറി അവിടെ ഖനനം നടത്തുകയായിരുന്നു സിങ് എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഒരു വര്‍ഷമായി ഈ കേന്ദ്രം അടഞ്ഞു കിടക്കുകയായിരുന്നു. ഇത് പുനഃരാരംഭിക്കാനുള്ള ശ്രമങ്ങളാണ് സംഘര്‍ഷാവസ്ഥ ഉണ്ടാക്കിയത്.
കഴിഞ്ഞ 10-15 ദിവസമായി തങ്ങള്‍ സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നെന്നും എന്നാല്‍ ഞായറാഴ്ച വൈകുന്നേരത്തോടെ 40ഓളം ആളുകളുമായി എത്തി തങ്ങളെ തുരത്താന്‍ സിങ് ശ്രമിച്ചെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഘർഷ സാഹചര്യം കണക്കിലെടുത്ത് പ്രദേശത്തെ ക്രമസമാധാനം നിലനിര്‍ത്താൻ വന്‍ പൊലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്. അതേസമയം പോസ്റ്റ്‌മോര്‍ട്ടത്തിനായി മുന്‍ എംഎല്‍എയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments