*സമസ്ത ജില്ലാ ഓഫീസിന് നേരെ അക്രമം; മുസ് ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളടക്കം 50ഓളം പേർക്കെതിരെ കേസ്*
കണ്ണൂർ: സമസ്ത കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ ഇസ്ലാമിക് സെൻ്ററിനു നേരെ അക്രമം നടത്തിയ സംഭവത്തിൽ മുസ് ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളടക്കം അമ്പതോളം പേർക്കെതിരെ പോലീസ് കേസെടുത്തു. യൂത്ത് ലീഗ് ജില്ലാ ട്രഷറർ ഷബീർ എടയന്നൂർ, ഷഹീർ പുന്നാട്, മുസ് ലിം ലീഗ് നേതാവും മട്ടന്നൂർ നഗരസഭാ കൗൺസിലറുമായ വി.എൻ മുഹമ്മദ്, അയൂബ് കൊതേരി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ഇസ്സുദ്ദീൻ കണ്ണൂർ സിറ്റി, സിറാജ് ബക്കളം തുടങ്ങി കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെ ആണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി കെ.എം ഇസ്സുദ്ദീൻ്റെ പരാതിയിൽ ആണ് പോലീസ് നടപടി. ശനിയാഴ്ച രാത്രി എസ്.കെ.എസ്.എസ്.എഫ് മട്ടന്നൂർ മേഖലാ കൗൺസിൽ യോഗം നടക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ ഭാരവാഹികളായ എൻ.കെ ജമീൽ, കെ.കെ സഹർ, ഷഫീർ എന്നിവരെ മർദ്ദിക്കുകയും ഓഫീസിൻ്റെ ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തുവെന്നാണ് കേസ്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments