Breaking News

*ഡയാലിസിസിനായി ആശുപത്രിയിൽ പോയ തക്കം നോക്കി വീട്ടിൽ മോഷണം; ആയുർവേദ വിദ്യാർത്ഥി പൊലീസിന്റെ പിടിയിൽ..*

രോഗിയെ ഡയാലിസിസ് ചെയ്യാനായി വീട്ടുകാർ ആശുപത്രിയിൽ പോയ സമയം നോക്കി വീട്ടിൽ കയറി നാലര പവൻ സ്വർണ്ണാഭരണവും ഒന്നര ലക്ഷം രൂപയും കവർന്ന സംഭവത്തിൽ യുവാവ് പൊലീസിന്റെ പിടിയിൽ. കോഴിക്കോട് താമരശ്ശേരി എകരൂർ പുനൂർ സ്വദേശി താഴെ കീഴഞ്ചേരി അനന്തു ബി.എം. (21) ആണ് കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്.**ആയുർവേദ ഉഴിച്ചിൽ പഠനത്തിനായി കൊണ്ടോട്ടിയിൽ ഒന്നര മാസമായി താമസിച്ചുവരികയായിരുന്നു ഇയാൾ. ​കൊണ്ടോട്ടി ബസ് സ്റ്റാൻഡിന് പിറകിലുള്ള തൈതോട്ടത്തിൽ കോഴിക്കോടൻ മൊയ്തീൻ കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്.**ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഉച്ചയ്ക്ക് മുക്കത്തെ ആശുപത്രിയിലേക്ക് ഡയാലിസിസിനായി പോയ വീട്ടുകാർ രാത്രി തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ വാതിൽ തുറന്നുകിടക്കുന്നതും അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്.**​തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടുകൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments