Breaking News

*'56 ഇഞ്ചിന്റെ മഹാമാനവന്‍ റെയില്‍വേ അടച്ചുപൂട്ടി, മോദി രക്തസമ്മര്‍ദം പരിശോധിക്കണം'; പ്രക്ഷോഭത്തെ ബിജെപി ഭയക്കുന്നതായി സിജെപി*

ന്യൂഡല്‍ഹി : സിജെപി പ്രക്ഷോഭത്തെ തടയാന്‍ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷാ നടപടികളെ പരിഹസിച്ച് സിജെപി നേതാക്കള്‍. സിജെപി സ്ഥാപകന്‍ അഭിജീത്ത് ദിപ്കെ, വക്താവ് സൗരവ് ദാസ്, സഹ കണ്‍വീനര്‍ അശുതോഷ് റങ്ക എന്നിവരാണ് മോദിക്കെതിരെ കടുത്ത പരിഹാസം അഴിച്ചുവിട്ടത്. ഡല്‍ഹിയിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കിയ നടപടിക്കെതിരെയാണ് സിജെപി നേതാക്കള്‍ പ്രതികരിച്ചത്. 'ഇപ്പോള്‍ നമ്മുടെ വിശ്വഗുരു 56 ഇഞ്ചിന്റെ മഹാമാനവന്‍ റെയില്‍വേ അടച്ചുപൂട്ടി. കാരണം നാളെ നമ്മള്‍ പ്രതിഷേധിക്കാന്‍ പോവുകയാണ്. മോദിജി ഉണ്ടാക്കുന്ന ഈ അന്തരീക്ഷം വളരെ നല്ലതാണ്. മോദിജി, നിങ്ങളുടെ ആരോഗ്യം ഒക്കെ തൃപ്തികരമല്ലേ? കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഒന്നും ഇല്ലല്ലോ? സര്‍, കൃത്യസമയത്ത് ബ്ലഡ് പ്രഷര്‍ പരിശോധിച്ചുകൊണ്ടിരിക്കൂ.' -സിജെപി നേതാക്കള്‍ പറഞ്ഞു 'റെയില്‍വേകള്‍ അടച്ചുപൂട്ടി. ഏകാധിപതിയായിരുന്ന ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയുടെ സമയത്ത് പോലും റെയില്‍വേ അടച്ചുപൂട്ടിയിരുന്നില്ല. ഭായ്, നിങ്ങളുടെ വലതുപക്ഷത്തെ ആളുകള്‍ പറയുന്നത് ജനങ്ങള്‍ ഡല്‍ഹിയില്‍ എത്തുന്നില്ലെന്നാണ്. എന്നാല്‍ നിങ്ങളുടെ പപ്പ പേടിച്ചിട്ട് അവിടെ എല്ലാം അടച്ചുപൂട്ടിയിരിക്കുന്നു. റെയില്‍വേ അടച്ചു, മെട്രോകള്‍ അടച്ചു... സര്‍, നിങ്ങളുടെ ബ്ലഡ് പ്രഷര്‍ പരിശോധിച്ചുകൊണ്ടിരിക്കൂ.' '57 മെട്രോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടി ഭായ്. ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ഡല്‍ഹി ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഭായ്, എനിക്ക് ഇപ്പോള്‍ സത്യത്തില്‍ സച്ചിന്‍ ശര്‍മ്മയുടെ (ഡല്‍ഹി പോലീസിലെ ഡെപ്യൂട്ടി കമ്മീഷണര്‍) മുഖം ഒന്ന് കാണണം. ജനറല്‍ ഡയര്‍. സാരമില്ല സര്‍, എന്തായാലും നാളെ ഞങ്ങള്‍ വരുന്നുണ്ട്. നാളെ കാണാം, ബൈ ബൈ.' -ഇങ്ങനെ പറഞ്ഞുകൊണ്ടാണ് സിജെപി നേതാക്കള്‍ വീഡിയോ അവസാനിപ്പിച്ചത്. 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments