Breaking News

*കാസർഗോഡ് മണ്ഡലത്തിന് ബിഗ് സല്യൂട്ട്: ദേശീയപാതയിൽ 5 പുതിയ നടപ്പാലങ്ങൾ; നിർമ്മാണം ആരംഭിച്ചു. *

കാസർഗോഡ് :  ദേശീയപാത 66-ന്റെ വികസനത്തോടൊപ്പം കാസർഗോഡ് മണ്ഡലത്തിലെ കാൽനടയാത്രക്കാരുടെ പതിറ്റാണ്ടുകളായുള്ള യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകുന്നു. മണ്ഡലത്തിലെ അതീവ അപകടസാധ്യതയുള്ളതും തിരക്കേറിയതുമായ അഞ്ച് പ്രധാന കേന്ദ്രങ്ങളിൽ പുതിയ ഫുട് ഓവർ ബ്രിഡ്ജുകളുടെ (നടപ്പാലങ്ങൾ) നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 
ആറുവരി ദേശീയപാത യാഥാർത്ഥ്യമാകുന്നതോടെ റോഡിന്റെ ഇരുവശങ്ങളിലേക്കും കടന്നുപോകാൻ ജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾ കണക്കിലെടുത്താണ് അടിയന്തര പ്രാധാന്യത്തോടെ പുതിയ നടപ്പാലങ്ങൾ അനുവദിച്ചിരിക്കുന്നത്. നാട്ടുകാരുടെയും വിവിധ സാമുദായിക-സാമൂഹിക സംഘടനകളുടെയും സ്കൂൾ അധികൃതരുടെയും നിരന്തരമായ നിവേദനങ്ങൾ മുൻനിർത്തി എം.എൽ.എയുടെയും എം.പി.യുടെയും നേതൃത്വത്തിൽ നടത്തിയ ശക്തമായ ഇടപെടലുകളാണ് പദ്ധതിക്ക് വേഗത്തിൽ അംഗീകാരം ലഭ്യമാക്കാൻ കാരണമായത്.
നടപ്പാലങ്ങൾ വരുന്ന പ്രധാന കേന്ദ്രങ്ങൾ:
 
കുന്നിൽ: പ്രാദേശിക യാത്രക്കാർക്കും സമീപ പ്രദേശവാസികൾക്കും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ അനുഗ്രഹമാകും.

 സി.പി.സി.ആർ.ഐ: കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ (CPCRI) ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും വിസിറ്റേഴ്സിനും, തദ്ദേശവാസികൾക്കും വലിയ ആശ്വാസമാകും.
 
അടുക്കത്ത് ബയൽ : ജനനിബിഡമായ ഈ മേഖലയിൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കും.
 
കെയർവെൽ ഹോസ്പിറ്റൽ - നുള്ളിപ്പാടി: രോഗികൾക്കും വയോധികർക്കും പ്രദേശവാസികൾക്കും ആശ്വാസമാകും. 

 ഇന്ദിരാനഗർ: ഇന്ദിരാനഗർ നിവാസികളുടെയും വിദ്യാർത്ഥികളുടെയും കച്ചവടക്കാരുടെയും ദീർഘകാലത്തെ ആവശ്യമാണ് ഇതിലൂടെ പൂവണിയുന്നത്.

ദ്രുതഗതിയിൽ പൂർത്തിയാകുന്ന ഈ ഫുട് ഓവർ പാതകൾ    രോഗികൾക്കും വിദ്യാർത്ഥികൾക്കും വലിയ ആശ്വാസം നൽകും. 
ദേശീയപാത പലയിടത്തും ഉയരത്തിലും വേർതിരിച്ച നിലയിലും നിർമ്മിക്കപ്പെടുന്നതിനാൽ റോഡിന്റെ അപ്പുറത്തുള്ള സ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കും എത്തുവാൻ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങേണ്ട അവസ്ഥയിലായിരുന്നു ജനങ്ങൾ. എന്നാൽ പുതിയ ഫുട് ഓവർ ബ്രിഡ്ജുകൾ വരുന്നതോടെ കാസർഗോഡ് നഗരത്തോടും അനുബന്ധ പ്രദേശങ്ങളോടും ചേർന്നുനിൽക്കുന്ന ഈ മേഖലകളിലെ ജനങ്ങൾക്ക് മിനിറ്റുകൾക്കകം സുരക്ഷിതമായി അപ്പുറത്തെത്താം.
ദേശീയപാത അതോറിറ്റിയുടെ മേൽനോട്ടത്തിൽ അത്യാധുനിക രീതിയിലാണ് നിർമ്മാണം പുരോഗമിക്കുക. നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ തന്നെ അഞ്ച് നടപ്പാലങ്ങളുടെയും നിർമ്മാണം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ ബന്ധപ്പെട്ട കരാർ കമ്പനികൾക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കല്ലട്ര മാഹിൻ എംഎൽഎ വ്യക്തമാക്കി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments