*5 മാസം കൊണ്ട് തെളിഞ്ഞു, നികുതി വർധിപ്പിക്കാതെ വരുമാനം കൂട്ടാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി; 'ജിഎസ്ടി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനം*
നികുതി നിരക്കുകൾ വർധിപ്പിക്കാതെ തന്നെ സർക്കാരിന്റെ വരുമാനം വർധിപ്പിക്കാൻ സാധിക്കുമെന്ന് കഴിഞ്ഞ അഞ്ച് മാസത്തെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്നുവെന്ന് നിയമസഭയിൽ മുഖ്യമന്ത്രി. മുൻ വർഷത്തെ അപേക്ഷിച്ച് സമാന കാലയളവിൽ മൂലധന ചെലവിലും തനത് വരുമാനത്തിലും വലിയ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ 6,486 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇത് മുൻ വർഷത്തെ അപേക്ഷിച്ച് പതിനാറര ശതമാനത്തിലധികം വളർച്ചയാണ് കാണിക്കുന്നത്. ഇതിനുപുറമേ, നോൺ-ടാക്സ് വരുമാനത്തിൽ 19 ശതമാനത്തിന്റെ വർധനവും ജിഎസ്ടി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനവും കൈവരിക്കാൻ സാധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂലധന നിക്ഷേപത്തിൽ 57 ശതമാനത്തന്റെ വർധനവാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഓണക്കാലത്ത് വിപണിയിലേക്ക് ആവശ്യമായ പണം എത്തിക്കാൻ സാധിച്ചത് സമ്പദ്വ്യവസ്ഥയ്ക്ക് ഉണർവേകിയെന്നും എന്നാൽ ഈ നേട്ടങ്ങളിൽ മാത്രം സർക്കാർ പൂർണ്ണമായി തൃപ്തനല്ലെന്നും, ഇതിലും വലിയ ലക്ഷ്യങ്ങളാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments