Breaking News

*ട്രെയിൻ യാത്രയ്ക്കിടെ കാണാതായ പ്രശാന്ത് കിഷോറിന്റെ ജൻ സൂരാജ് പാർട്ടി മാനേജറെ റാഞ്ചിയിൽ മരിച്ചനിലയിൽ കണ്ടെത്തി*

റാഞ്ചി : തീവണ്ടിയിൽ യാത്രചെയ്യവെ കാണാതായ ജൻ സൂരാജ് പാർട്ടി നേതാവിനെ റാഞ്ചിയിലെ റെയിൽവേ ട്രാക്കിന് സമീപം മരിച്ചനിലയിൽ കണ്ടെത്തി. പ്രശാന്ത് കിഷോറിന്റെ ജൻ സൂരാജ് പാർട്ടി ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് മാനേജർ ദേവ്പാലിക് ഗുപ്ത (31)യെയാണ് റയിൽവേ ട്രാക്കിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്. ട്രെയിൻ യാത്രയ്ക്കിടെ ദേവ്പാലികിനെ കാണാതായിരുന്നു.തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് സുഹൃത്തുക്കൾക്കൊപ്പം റാഞ്ചി-പട്ന ജനശതാബ്ദി എക്സ്പ്രസിൽ യാത്രചെയ്യവെയാണ് ദുരൂഹ സാഹചര്യത്തിൽ ഇയാളെ കാണാതാകുന്നത്. തുടർന്ന് നടന്ന തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. റാഞ്ചി-മുരി ജങ്ഷനുകൾക്കിടയിലുള്ള റെയിൽവേ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. റാഞ്ചി റെയിൽവേ സ്റ്റേഷനിൽനിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.25-ഓടെയാണ് ഉത്തർപ്രദേശിലെ കുശിനഗർ സ്വദേശിയായ ദേവ്പാലിക് ഗുപ്തയും രണ്ട് സഹപ്രവർത്തകരും ജനശതാബ്ദി എക്സ്പ്രസിൽ യാത്ര തിരിച്ചത്. ട്രെയിൻ പുറപ്പെട്ട് പത്ത് മിനിറ്റിനുശേഷം ഭക്ഷണം വാങ്ങാനായി ദേവ്പാലിക് പാന്റ്രി കാറിലേക്ക് പോയെങ്കിലും പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് ഒപ്പമുള്ളവർ പറയുന്നത്.കാണാതായതോടെ കൂടെയുണ്ടായിരുന്നവർ പാന്റ്രി കാറിലും ട്രെയിനിലെ മുഴുവൻ ബോഗികളിലും തിരച്ചിൽ നടത്തിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താനായില്ല. തുടർന്ന് ആദ്യത്തെ സ്റ്റേഷനായ മുരി ജങ്ഷനിൽവെച്ച് ഗൗതം കുമാർ റെയിൽവേ പോലീസിന് പരാതി നൽകി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് റാഞ്ചിയിലെ അങ്കാറ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജാർവാഡിഹിൽ റെയിൽവേ ട്രാക്കിന് സമീപത്തെ കാട്ടിൽനിന്ന് മൃതദേഹം കണ്ടെത്തിയത്.ദേവ്പാലിക് ഗുപ്തയുടെ തലയ്ക്ക് പരിക്കേറ്റതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഓടുന്ന ട്രെയിനിൽനിന്ന് വീണതാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. പക്ഷേ, സംഭവത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments