*ഓപ്പറേഷൻ തൂഫാൻ' ൻ്റെ ഭാഗമായി കാസറഗോഡ് രാജപുരത്ത് 70.87 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ*
കാസറഗോഡ് : സംസ്ഥാനത്ത് ലഹരിമരുന്ന് കടത്തിനെതിരെ കേരള പോലീസ് ഊർജ്ജിതമായി നടപ്പിലാക്കിവരുന്ന ഓപ്പറേഷൻ തൂഫാൻ' (Operation Thoofan) ആന്റി-ഡ്രഗ് ഡ്രൈവിന്റെ ഭാഗമായി, രാജപുരം പോലീസ് കല്ലാർ ഗ്രാമത്തിൽ നടത്തിയ ശക്തമായ പരിശോധനയിൽ 70.87 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പ്രതികളെ പിടികൂടി.
ഉച്ചകഴിഞ്ഞ് 2:18-ഓടെ കോളിച്ചാൽ ഭാഗത്ത് വെച്ച് കാറിൽ സഞ്ചരിക്കുകയായിരുന്ന പ്രതികളെ പോലീസ് തടയുകയായിരുന്നു. വിൽപനയ്ക്കും ഉപയോഗത്തിനുമായാണ് ലഹരിമരുന്ന് വാഹനത്തിൽ കടത്തിയത്.
പിടിയിലായ പ്രതികൾ:
1.മുഹമ്മദ് ഷെരീഫ് (38), പിതാവ്: നിസ്സാർ, സിദ്ദീഖ് മൻസിൽ, ചേവാർ, കയ്യാർ വില്ലേജ്, കാസർഗോഡ്.
2.അബ്ദുൾ ഷഹീർ പി.കെ. (38), പിതാവ്: മുഹമ്മദ്, ഷഹീർ മൻസിൽ, എ.കെ.ജി നഗർ, പുത്തിഗെ വില്ലേജ്, കാസർഗോഡ്.
3.മുഹമ്മദ് നാസർ (34),പിതാവ്: അബ്ബാസ്, പൂക്കാട്ട ഹൗസ്, ദണ്ടഗോളി, ബംബ്രാണ വില്ലേജ്, കാസർഗോഡ്.
സംഭവത്തിൽ എൻ.ഡി.പി.എസ് (NDPS) നിയമത്തിലെ 22(c), 29 എന്നീ വകുപ്പുകൾ പ്രകാരം രാജപുരം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
രാജപുരം പോലീസ് സ്റ്റേഷൻ എസ്.ഐ. (SI) അഭിജിത് കെ, സി.പി.ഒ (CPO) ഹരീഷ്, സി.പി.ഒ (CPO) രാജേഷ്, സി.പി.ഒ (CPO) ലിനീഷ്, ഡ്രൈവർ സി.പി.ഒ (DVR CPO) വിനോദ്, കൂടാതെ ഡാൻസാഫ് (DANSAF) സ്‌ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments