*സമീർ മാഷിന് നാഷണൽ ടീച്ചർ അവാർഡ്*
ഹരിയാനയിലെ കുരുക്ഷേത്ര ശിക്ഷാ സാഗർ ഫൗണ്ടേഷൻ വിദ്യാഭ്യാസ മേഖലയിലെ നൂതനവും സർഗ്ഗാത്മകവുമായ പരിശ്രമങ്ങൾക്കും, മികച്ച അധ്യാപന പ്രചോദനാത്മകമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും, വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വികസന പ്രവർത്തനങ്ങൾക്കുമായി നൽകുന്ന "രാഷ്ട്രീയ നവാചാരി ശിക്ഷക് സമ്മാൻ "നാഷണൽ ടീച്ചർ അവാർഡ് കാഞ്ഞങ്ങാട് സൗത്ത് സ്കൂളിലെ വി എച്ച് എസ് ഇ വിഭാഗം അധ്യാപകനായ സമീർ സിദ്ദീഖിയ്ക്ക് .
പാഠപുസ്തകത്തിനപ്പുറം കുട്ടികളെ ജീവിതം പഠിപ്പിക്കുന്ന അധ്യാപകനാണ്.
അധ്യാപനം ഒരു ജോലിയല്ല, ഒരു സാധനയാണെന്ന് തെളിയിക്കുകയാണ് ഈ അധ്യാപകൻ.
അധ്യാപനത്തോടൊപ്പം പരിസ്ഥിതി, ജീവകാരുണ്യം, സൈബർ ബോധവൽക്കരണം, പൊതുവിദ്യാലയ സംരക്ഷണം എന്നീ മേഖലകളിലെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് അവാർഡിന് പരിഗണിച്ചത്.
2026 ലെ സംസ്ഥാന സർക്കാരിന്റെ . മികച്ച അധ്യാപക അവാർഡ്, 2021 ലെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാന സർക്കാർ അവാർഡ്, എൻ.എസ്.എസ് റീജിയണൽ ഡയറക്ടറേറ്റിന്റെ സ്വച്ഛതാ ഹി സേവാ പുരസ്കാരത്തിൽ സംസ്ഥാനതല ഒന്നാം സ്ഥാനം, ഗിജു ഭായ് നാഷണൽ അവാർഡ്, ഗുരു രത്ന പുരസ്കാരം, ഗാന്ധി സേവാ പുരസ്കാരം, എ.പി.ജെ അബ്ദുൽ കലാം എമിനന്റ് ടീച്ചർ അവാർഡ്, നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ പരിസ്ഥിതി അവാർഡ്, പൂവച്ചൽ ഖാദർ സാഹിത്യ പുരസ്കാരം ഉൾപ്പെടെ മുപ്പതിലധികം അവാർഡുകൾ.
കരിയർ മാസ്റ്റർ, എൻ.എസ്.എസ് ക്ലസ്റ്റർ കോർഡിനേറ്റർ, ആസാദ് സേന ജില്ലാ കോർഡിനേറ്റർ, യുവ ജാഗരൺ നോഡൽ ഓഫീസർ, ഓൾ കേരള വി.എച്ച്.എസ്.ഇ വൊക്കേഷണൽ ഇൻസ്ട്രക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, വി.എച്ച്.എസ്.ഇ സർട്ടിഫിക്കറ്റ് ഹോൾഡേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി തുടങ്ങി. വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നു
ഭാര്യ തസ്‌നിം സമീറും മക്കളായ റൈഹാൻ സമീറും റിദ സമീറും അടങ്ങുന്ന കുടുംബം പുതിയ കോട്ട കാരാട്ടു വയലിൽ നളിനം അപ്പാർട്ട്മെന്റിലാണ് താമസം
രോഹ്താസ് വർമ്മ
ജില്ലാ വിദ്യാഭ്യാസ ഓഫീസർ
കർണാൽ, ഹരിയാന, ശൈലേഷ് പ്രജാപതി ,
സ്ഥാപകൻ
ശിക്ഷാ സാഗർ ഫൗണ്ടേഷൻ ഭാരത് , സുരേഷ് റാണ, സുശീല ജംഗ്ഡ
പ്രോഗ്രാം കോർഡിനേറ്റർ തുടങ്ങിയവർ അവാർഡ് ദാന പരിപാടിയിൽ പങ്കെടുത്തു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments