Breaking News

*നവംബര്‍ ഒന്നിന് രാംലീല മൈതാനിയില്‍ കോണ്‍ഗ്രസിന്റെ റാലി; അനുമതി നല്‍കി ഡല്‍ഹി പോലിസ്*

ന്യൂഡല്‍ഹി : നവംബര്‍ ഒന്നിന് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ റാലി നടത്താന്‍ കോണ്‍ഗ്രസിന് ഡല്‍ഹി പോലിസ് അനുമതി നല്‍കി. റാലി നടത്തുന്നതിനുള്ള നിരാക്ഷേപ പത്രം (എന്‍ഒസി) അനുവദിച്ചതായി പോലിസ് ശനിയാഴ്ച അറിയിച്ചു. കോണ്‍ഗ്രസ് നവംബര്‍ ഒന്നിന് രാംലീല മൈതാനിയില്‍ റാലി നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ആവശ്യമായ എന്‍ഒസിക്കായി ഡല്‍ഹി പോലിസിനെ സമീപിച്ചിരുന്നുവെന്നും സെന്‍ട്രല്‍ ഡല്‍ഹി ഡെപ്യൂട്ടി പോലിസ് കമ്മിഷണര്‍ രോഹിത് രാജ്ബീര്‍ സിങ് പറഞ്ഞു. ഒക്‌റ്റോബര്‍ 25 മുതല്‍ നവംബര്‍ മൂന്ന് വരെയാണ് നിശ്ചിത പ്രതിഷേധ വേദിയില്‍ റാലി നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം, റാലിയുടെ സുഗമമായ നടത്തിപ്പ് എന്നിവ ഉറപ്പാക്കാന്‍ സംഘാടകര്‍, ട്രാഫിക് പോലിസ്, ബന്ധപ്പെട്ട മറ്റ് ഏജന്‍സികള്‍ എന്നിവരുമായി നിരന്തരം ഏകോപനം നടത്തുന്നുണ്ടെന്നും പോലിസ് അറിയിച്ചു.


അടുത്തിടെ ഡല്‍ഹിയില്‍ പ്രതിഷേധങ്ങള്‍ പതിവായതോടെ ജന്തര്‍ മന്ദറിനെ പ്രതിഷേധ വേദികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി ഡല്‍ഹി പോലിസ് ഉത്തരവിറക്കിയിരുന്നു. രാംലീല മൈതാനം, ബുരാഡി മൈതാനം, സിബിഡി മൈതാനം എന്നിവയെയാണ് പുതിയ പ്രതിഷേധ വേദികളായി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് രാംലീല മൈതാനിയില്‍ കോണ്‍ഗ്രസിന്റെ റാലി നടക്കാന്‍ പോകുന്നത്.

എസ്ഐആര്‍ വിഷയത്തില്‍ സെപ്റ്റംബര്‍ 30ന് ചേര്‍ന്ന ഇന്ത്യാ സഖ്യയോഗത്തിലാണ് സംയുക്ത പ്രക്ഷോഭ പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കിയത്. റാലികളും ജനാധിപത്യം സംരക്ഷിക്കാനുള്ള മാര്‍ച്ചുകളും ഉള്‍പ്പെടുന്നതാണ് സംയുക്ത കര്‍മപദ്ധതി. ഇവിഎമ്മുകള്‍ക്ക് പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന കാര്യത്തില്‍ എല്ലാ പാര്‍ട്ടികളും യോജിച്ചതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അന്ന് പറഞ്ഞിരുന്നു. നവംബര്‍ ഒന്നിന് ഡല്‍ഹിയില്‍ വന്‍ റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments