Breaking News

*മന്ത്രവാദത്തിന്റെ മറവില്‍ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസല്‍ തങ്ങള്‍ അറസ്റ്റില്‍*

മന്ത്രവാദത്തിന്റെ മറവില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം എടവണ്ണ കുണ്ടുതോട് സ്വദേശി ജസല്‍ തങ്ങളാണ് അറസ്റ്റിലായത്. മന്ത്രവാദത്തിന്റെ പേരില്‍ 17കാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. ചികിത്സയ്‌ക്കായി എത്തിയ പെണ്‍കുട്ടിയുടെ മാതാവുമായി സൗഹൃദം സ്ഥാപിച്ച പ്രതി പിന്നീട് ഇവരെയും കൂട്ടി ഒളിച്ചോടുകയായിരുന്നു. കേരള-കർണാടക അതിർത്തിയിലെ ആനക്കല്ലില്‍ മാതാവിനൊപ്പം ഒളിവില്‍ കഴിയുന്നതിനിടെ കാസർകോട് മഞ്ചേശ്വരത്തുനിന്നാണ് ജസല്‍ തങ്ങളെ പിടികൂടിയത്. എടവണ്ണ പോലീസും നിലമ്പൂർ സ്‌ക്വാഡും സംയുക്തമായാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിരവധി കേസുകളില്‍ പ്രതിയായ ജസല്‍ തങ്ങളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments