*പുസ്തകോത്സവ നഗരിയുടെ പന്തലിൻ്റെ കാൽനാട്ടൽ കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ നിർവഹിച്ചു.*
കാഞ്ഞങ്ങാട് : കാസർകോട് ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവ നഗരിയുടെ പന്തലിൻ്റെ കാൽനാട്ടൽ കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ നിർവഹിച്ചു. അലാമിപള്ളിയിൽ ഒക്ടോബർ 23, 24, 25 തീയതികളിലാണ് പുസ്തകമേള . സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എൺപതോളം പുസ്തക സ്റ്റാളുകൾ നഗരിയിലുണ്ടാകും.
ചടങ്ങിൽ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി ദിലീപ് കുമാർ അധ്യക്ഷനായിരുന്നു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി പ്രഭാകരൻ, ഹൊസ്ദുർഗ് താലൂക്ക് സെക്രട്ടറി പി വേണുഗോപാലൻ,
പ്രസിഡൻ്റ് സുനിൽ പട്ടേന , വൈസ് പ്രസിഡൻ്റ് സി വി വിജയരാജ്, കെ വി ജയപാൽ, സുനീഷ് കക്കാട്ടി, പി സുശാന്ത്, കെ കെ രാഘവൻ, ജയൻ മടിക്കൈ, കെ പി ജ്യോതിഷ്, കെ പി ഹരീന്ദ്രൻ , കെ സുകുമാരൻ എന്നിവർ സംസാരിച്ചു.
ഫോട്ടോ: ജില്ല ലൈബ്രറി കൗൺസിൽ പുസ്തകോത്സവ നഗരിയുടെ പന്തൽ കാൽനാട്ടൽ കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ നിർവഹിക്കുന്നു photo കാസർകോട് ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവ നഗരിയുടെ പന്തലിൻ്റെ കാൽനാട്ടൽ കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ നിർവ്വഹിക്കുന്നു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments