നഗര മധ്യത്തിൽ കെ പി ആർ റാവു റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം ഇനിയും അകലെ.വ്യാപാരികൾ ദുരിതത്തിൽ.
കാസർഗോഡ് : നഗരസഭയുടെ മൂക്കിന് താഴെയുള്ള നഗരമധ്യത്തിലെ കെ പി ആർ റാവു റോഡിൽ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം തകർന്ന റോഡ് ഇന്റർലോക്ക് പാകി നന്നാക്കിയെങ്കിലും മറ്റു ഭാഗങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിൽ തകർന്ന് കിടക്കുന്ന റോഡ് നന്നാക്കാൻ നടപടിയില്ലാത്തത് ദുരിതമാവുന്നു. വർഷങ്ങൾക്ക് ശേഷമാണ് കെഎസ്ആർടിസി ഡിപ്പോയ്ക്ക് പിറകുവശമുള്ള റോഡും,കുഴികളും മൂടി ഇന്റർലോക്ക് പാകി ഗതാഗത യോഗ്യമാക്കിയത്. ഇവിടെനിന്ന് മേലോട്ട് പോസ്റ്റ് ഓഫീസ് വരെയുള്ള റോഡ് പൂർണ്ണതോതിൽ തകർന്നു കിടക്കുന്നുണ്ട്. ഇത് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നത്.കനത്ത മഴയിൽ റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയ നിലയിലാണുള്ളത്..കെ പി ആർ റാവു റോഡ് വലിയ വാഹനത്തിരക്കേറിയ നഗരത്തിലെ റോഡുകളിൽ ഒന്നാണ്.ബാങ്ക് റോഡിലെ വലിയ ഗതാഗത കുരുക്ക് ഒഴിവാക്കാൻ പലരും വാഹനങ്ങൾ തിരിച്ചു വിടുന്നതും കെ പി ആർ റാവു റോഡിലൂടെയാണ്. കെ പി ആർ റാവു റോഡിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് തകർന്നുകിടക്കുന്നത് വർഷങ്ങളായി.ഈ ഭാഗത്ത് മൾട്ടി സിനിമാ തിയേറ്റർ ഉൾപ്പെടെ ടെലികോം കമ്പനി ഓഫീസ്,ചെറുതും, വലുതുമായ നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങൾ,വാണിജ്യ കെട്ടിട സമുച്ചയങ്ങളൊക്കെയുള്ളത്.ഈ ഭാഗത്ത് ജനത്തിരക്കും, വാഹനത്തിരക്കും ഏറി വരുന്നുമുണ്ട്. ഇതിനിടയിലെ റോഡ് തകർച്ച വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. കെപിആർ റാവു റോഡ് അടിയന്തിരമായി കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.ഫോട്ടോ:തകർന്ന് കിടക്കുന്ന കെ പി കെ പി ആർ റാവു റോഡ്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments