*പ്രശസ്ത സിനിമാനടൻ പി പി ഉണ്ണികൃഷ്ണൻ ഇന്ന് മൊഗ്രാലിൽ. *
മൊഗ്രാൽ : വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കും, ആതുരസേവന രംഗത്തേക്ക് പ്രവേശിച്ച ഡോക്ടർമാർക്കുമുള്ള അനുമോദനവും, "സാഉക്കാര് കുഞ്ഞിപ്പക്കി''പുസ്തക പരിചയപ്പെടുത്തലും ഇന്ന് വൈകുന്നേരം 4 മണിക്ക് മൊഗ്രാലിൽ വെച്ച് നടക്കും. പ്രശസ്ത സിനിമാ നടൻ പി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും.വിവിധ പരീക്ഷകളിൽ മികവ് തെളിയിച്ച മൊഗ്രാൽ പ്രദേശത്തെ പ്രതിഭകൾക്കുള്ള അനുമോദന ചടങ്ങും,ഇശൽ ഗ്രാമത്തിലെ കവിശ്രേഷ്ടൻ സാഉക്കാര് കുഞ്ഞിപ്പക്കിയുടെ ജീവചരിത്ര പുസ്തകം പരിചയപ്പെടുത്തലും ചടങ്ങിനോടനുബന്ധിച്ച് നടക്കും.മൊഗ്രാൽ റഹ്മാനിയ റസ്റ്റോറന്റിലെ 'നടുമുറ്റത്ത്'പ്രത്യേകം തയ്യാറാക്കിയ വേദി 'ജന്തർ മന്ദറിൽ' വെച്ചാണ് പരിപാടി.ചടങ്ങിൽ ഗവേഷണ രംഗത്ത് തിളക്കമാർന്ന നേട്ടം കൈവരിച്ച മെക്കാനിക്കൽ എഞ്ചിനീയർ മാഹിൻ സെയ്ഫ് നൗൽ,കർണാടക സംസ്ഥാന എൻജിനീയറിങ് കമ്പ്യൂട്ടർ സയൻസിൽ ഒന്നാം റാങ്ക് നേടിയ നേഹ പി സി ആസിഫ്,ദേശീയ അവാർഡ് ജേതാവും മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനുമായ എം മനോജ് കുമാർ,മുൻ സന്തോഷ് ട്രോഫി താരവും,ജില്ലാ ഫുട്ബോൾ ടീം ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട അബൂബക്കർ ദിൽഷാദ് എം എൽ,ഇശൽ ഗ്രാമത്തിൽ നിന്ന് ആതുര സേവന രംഗത്തേക്ക് പ്രവേശിച്ച ഡോ: ഫാത്തിമ സഫ്രീന, ഡോ:ഷഹല ബീബി,ഡോ:ഷഹല അബ്ബാസ്,മൊഗ്രാൽ സ്കൂളിൽനിന്ന് 25 വർഷത്തെ സേവനത്തിന് ശേഷം ഹെഡ്മാസ്റ്ററായി സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലം മാറിപ്പോകുന്ന സ്റ്റാഫ് സെക്രട്ടറി ഫാത്തിമ തസ്നീം,സർവീസിൽ നിന്ന് വിരമിക്കുന്ന സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ, എന്നിവരെ ചടങ്ങിൽ വെച്ച് ഉപഹാരം നൽകി ആദരിക്കും. മൊഗ്രാൽ ജിവി എച്ച്എസ്എസ് പിടിഎ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ലത്തീഫ് കൊപ്പളം, എസ് എം സി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട റിയാസ് കരീം എന്നിവരെ ചടങ്ങിൽ അനുമോദിക്കും.ഒപ്പം മൊഗ്രാൽ സ്കൂളിൽ നിന്ന് എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും,എൻ.എം.എം.എസ്, എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ വെച്ച് അനുമോദിക്കും.കെ കെ അബ്ദു കാവുഗോളി രചിച്ച മൊഗ്രാൽ കവി സാഉക്കാർ കുഞ്ഞിപ്പക്കിയുടെ ജീവചരിത്രമടങ്ങിയ പുസ്തകം ചടങ്ങിൽ വെച്ച് പ്രമുഖ എഴുത്തുകാരനും, പ്രശസ്ത നോവലിസ്റ്റുമായ ബാലകൃഷ്ണൻ ചെർക്കള പരിചയപ്പെടുത്തും.ചടങ്ങിൽ പി പി ഉണ്ണികൃഷ്ണന് പുറമെ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽഖാദർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ഉൾപ്പെടെ കലാ- സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ- വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുമെന്ന് ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ, ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് എന്നിവർ അറിയിച്ചു.ഫോട്ടോ:ഉദ്ഘാടകൻ പ്രശസ്ത സിനിമാനടൻ പി പി കുഞ്ഞി കൃഷ്ണൻ.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments