*മോശം ഭാഷയിൽ തന്നെയും കുടുംബത്തെയും അധിക്ഷേപിച്ച സഊദി പ്രവാസിയെ സഊദിയിൽ ചെന്ന് സഊദി പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച് കണ്ടന്റ് ക്രിയേറ്റർ മുബീന*
സോഷ്യൽ മീഡിയയിലൂടെ തന്നെയും കുടുംബത്തെയും അധിക്ഷേപിച്ച പ്രവാസിയെ സൗദി അറേബ്യയിലെത്തി ജയിലിലാക്കി കണ്ടന്റ് ക്രിയേറ്റർ മുബീന നിജാസ്. പാലക്കാട് തൃത്താല സ്വദേശിയായ മുഹമ്മദ് ജലീലിനെയാണ് അബഹ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് പിടിയിലായ പ്രതിയെ മുബീന നേരിട്ട് സന്ദർശിക്കുകയും ചെയ്‌തു. നാട്ടിൽ പരാതി നൽകിയതിനു പിന്നാലെയാണ് മുബീന ഒറ്റയ്ക്ക് സഊദിയിലേക്ക് വിമാനം കയറിയത്.
സമൂഹമാധ്യമങ്ങൾ വഴി വളരെ മോശം ഭാഷയിൽ തന്നെയും കുടുംബത്തെയും അധിക്ഷേപിച്ചതാണ് സഊദി പ്രവാസിയെ സഊദിയിൽ ചെന്ന് സഊദി പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കാൻ കണ്ടന്റ് ക്രിയേറ്റർ മുബീനയെ പ്രേരിപ്പിച്ചത്. പ്രതിയായ പാലക്കാട് സ്വദേശി മുഹമ്മദ് ജലീൽ സഊദിയിലെ അബഹയിൽ ഇരുന്നാണ് വളരെ മോശം ഭാഷയിൽ അധിക്ഷേപിച്ചത്. നാട്ടിൽ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും പ്രതി സഊദിയിലായതിനാൽ തുടർനടപടികളുമായി മുന്നോട്ടുപോകാൻ സാധിച്ചില്ല. പോലീസിൽ പരാതിയെത്തിയ വിവരം അറിഞ്ഞതോടെ ജലീൽ അധിക്ഷേപ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തിരുന്നു.
എന്നാൽ, അതിനോടകം തന്നെ പതിനായിരക്കണക്കിന് ആളുകൾ ഈ വീഡിയോ കാണുകയും പല ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. നിയമനടപടികളുമായി മുന്നോട്ടുപോകാൻ ഉറപ്പിച്ച മുബീന വിട്ടുകൊടുക്കാൻ തയ്യാറായില്ല. തുടർന്നാണ് പ്രതിയെ തേടി മുബീന ഒറ്റയ്ക്ക് സഊദിയിലെ അബഹയിലേക്ക് വിമാനം കയറിയത്.
പരാതിയും തെളിവുകളും പരിശോധിച്ച പോലീസിന് സംഭവം പ്രഥമദൃഷ്ട്യാ സത്യമാണെന്ന് ബോധ്യപ്പെട്ടു. തുടർന്ന് അബഹ പോലീസ് ഉടൻ തന്നെ പ്രതിയായ മുഹമ്മദ് ജലീലിനെ തിരഞ്ഞുപിടിച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പോലീസ് അതിവേഗത്തിൽ നടപടി സ്വീകരിച്ച സന്തോഷത്തിലാണ് മുബീന. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി ആദ്യ അഞ്ചു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് അന്വേഷണങ്ങൾക്കായി ഇയാളുടെ റിമാൻഡ് കാലാവധി മറ്റൊരു അഞ്ചു ദിവസത്തേക്ക് കൂടി കോടതി നീട്ടി നൽകിയിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയും മുബീനയും സഊദി പോലീസിന്റെ സാന്നിധ്യത്തിൽ കൂടിക്കാഴ്ചയും നടത്തി.
ഹിജാബ് ധരിച്ച സ്ത്രീകൾ നൃത്തം ചെയ്യുന്നതിനെ വിമർശിച്ചു മുബീന പങ്കുവെച്ച വീഡിയോയ്ക്ക് പ്രതികരണമായാണ് മുഹമ്മദ് ജലീൽ അശ്ലീല പരാമർശങ്ങൾ നടത്തിയത്. ഈ രീതിയിൽ അധിക്ഷേപിക്കുന്നവർ ഏത് രാജ്യത്തായാലും അവർക്കെതിരെ ആ രാജ്യത്തുപോയി നിയമനടപടി സ്വീകരിക്കുമെന്ന് പറയുന്നു മുബീന. ജലീലിൽ നിന്നും മാത്രമല്ല അയാളുടെ സുഹൃത്തുക്കളിൽ നിന്നും തനിക്ക് ഭീഷണിയുണ്ടെന്ന് മുബീന പറയുന്നു. പ്രവാസലോകത്തിരുന്ന് സോഷ്യൽ മീഡിയയിലൂടെ അതിക്രമവും അധിക്ഷേപവും നടത്തുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ് മുബീനയുടെ ഈ ഉറച്ച നിലപാട്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments