*നാലര പതിറ്റാണ്ട് പിന്നിടുന്ന സ്ഥാപനം:പരിമിതികളിൽ വീർപ്പുമുട്ടി ഗവർമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്- ഗാർമെന്റ് ടെക്നോളജി. ഇതുവരെ സ്വന്തമായി കെട്ടിടമില്ല.*
ബെദ്രട്ക്ക(ചൗക്കി) : വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള സാങ്കേതിക വിദ്യാഭ്യാസവും, തൊഴിൽപരമായ പരിശീലനവും നൽകിവരുന്ന ജില്ലയിലെ ഏക സർക്കാർ സ്ഥാപനമാണ് ബെദ്രട്ക്കയിൽ( ചൗക്കി) പ്രവർത്തിച്ചുവരുന്ന ഗവർമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് -ആൻഡ് ഗാർമെന്റ് ടെക്നോളജി(FDGT ).
1982 ൽ തളങ്കരയിൽ വാടകകെട്ടിടത്തിൽ തുടങ്ങിയതാണ് ഈ സ്ഥാപനം.നാലര പതിറ്റാണ്ട് പിന്നിട്ടിട്ടും ഈ സ്ഥാപനത്തിന് ഇതുവരെ സ്വന്തമായി കെട്ടിടമില്ല.അമ്പതോളം വിദ്യാർഥികൾ ഇവിടെ തൊഴിൽ പരിശീലനം തേടുന്നുണ്ട്. കുറേക്കാലം കാസർഗോഡ് പുതിയ ബസ്റ്റാൻഡ് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു.പിന്നീട് ചൗക്കി കോപ്പറേറ്റീവ് സൊസൈറ്റി വാടക കെട്ടിടത്തിലായി.2009 മുതൽ ബെദ്രട്ക്കയിലുള്ള ഗവർമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ ക്യാമ്പസിലാണ് പ്രവർത്തിച്ചു വരുന്നത്.
എസ്എസ്എൽസിക്ക് ശേഷം 2 വർഷത്തെ ഫാഷൻ ഡിസൈനിങ് - ഗാർമെന്റ് ടെക്നോളജി കോഴ്സ് തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളാണ് ഇവിടെയെത്തുന്നത്.30 വിദ്യാർത്ഥികൾ വീതം രണ്ട് ക്ലാസ് മുറികളിലാണ് പരിശീലനം. എസ്എസ്എൽസി മാർക്ക് അടിസ്ഥാനത്തിൽ അക്ഷയ സെന്റർ വഴി അപേക്ഷ കൊടുത്താണ് കോഴ്സിന് അർഹത തേടുന്നത്.എന്നാൽ എന്നാൽ അടിസ്ഥാന സൗകര്യങ്ങളൊന്നും ഈ സ്ഥാപനത്തിൽ ലഭ്യമല്ലെന്നാണ് വിദ്യാർത്ഥികളുടെയും,പിടിഎ ഭാരവാഹികളുടെയും പരാതി.
43 വർഷത്തിനിടെ കാസർഗോഡ് ജില്ലയിലേയും, പരിസരപ്രദേശങ്ങളിലെയും നിരവധി വിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിൽ പരിശീലനം പൂർത്തിയാക്കി വിവിധ സ്ഥലങ്ങളിൽ ഫാഷൻ ഡിസൈനിങ് -ഗാർമെന്റ് നിർമ്മാണം, ടെക്സ്റ്റൈൽസ് മേഖലകളിൽ ജോലിചെയ്ത് വരുന്നുണ്ട്. പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങളി ലേയും,ന്യൂനപക്ഷ വിഭാഗത്തിലേയും പെൺകുട്ടികളാണ് കൂടുതലും പഠനത്തിന് ശേഷം തൊഴിൽ സംരംഭങ്ങൾ കണ്ടെത്താൻ ഈ കോഴ്സിനെ തിരഞ്ഞെടുക്കുന്നത്. മാറിവരുന്ന ഫാഷൻ വ്യവസായത്തിനും, ആധുനിക സാങ്കേതിക വിദ്യകൾക്കും അനുസരിച്ച് വിദ്യാർഥികളുടെ നൈപുണ്യം വികസിപ്പിക്കുന്നതിനും ഈ സ്ഥാപനവും, കോഴ്സും ശ്രദ്ധേയമായ പങ്കുവഹിക്കുന്നുണ്ട്.
എന്നാൽ ഈ സ്ഥാപനത്തിലെ അടിസ്ഥാന സൗകര്യ പരിമിതി പഠനത്തിനും, പരിശീലനത്തിനും പര്യാപ്തമല്ലെന്ന് പിടിഎ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. കമ്പ്യൂട്ടർ ഐഡഡ് ഡിസൈനിങ് ലാബ് (CAD),കട്ടിംഗ് ആൻഡ് പെട്ടേൻ ലാബ്,മേക്കിങ് ലാബ് എന്നിവ സ്ഥാപനത്തിലില്ലാ ത്തത് പരിശീലനത്തിന് തടസ്സമാകുന്നുമുണ്ട്. വിദ്യാർത്ഥികൾക്ക് ആവശ്യമായ ക്ലാസ് മുറികളുടെയും,മറ്റ് അനുബന്ധ സൗകര്യങ്ങളും പര്യാപ്തമായ അഭാവം പഠന പരിശീലന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും പിടിഎ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. നിലവിൽ കാസർഗോഡ് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയാണ് സ്ഥാപനം പ്രവർത്തിച്ചു വരുന്നത്.കെട്ടിട നിർമ്മാണത്തിനായി സർക്കാറിൽ നേരത്തെ പ്രൊപ്പോസൽ സമർപ്പിച്ചതാണെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്ന് പറയുന്നു.
ഫാഷൻ ഡിസൈനിങ് പോലുള്ള പ്രായോഗിക അധിഷ്ഠിത സാങ്കേതിക വിദ്യാഭ്യാസത്തിന് ആവശ്യമായ ആധുനിക ലാബുകളും,വർക്ക് ഷോപ്പുകളും ഉൾക്കൊള്ളുന്ന വിശാലമായതും, സ്വന്തമായും ഒരു കെട്ടിടം സ്ഥാപനത്തിന് ആവശ്യമാണെന്ന് പിടിഎ വൈസ് പ്രസിഡണ്ട് അഷ്റഫ് പെർവാഡ് പറയുന്നു. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി അനുകൂലമായ നടപടിക്ക് സർക്കാരിൽ ശുപാർശയും, തുടർനടപടികളും സ്വീകരിക്കണമെ ന്നാശ്യപ്പെട്ട് പിടിഎ വൈസ് പ്രസിഡണ്ട് കൂടിയായ അഷ്റഫ് പെർവാഡ് കല്ലട്ര മാഹിൻ ഹാജി എംഎൽഎയ്ക്ക് നിവേദനം നൽകി.
ഫോട്ടോ:ബെദ്രട്ക്കയിൽ പ്രവർത്തിച്ചുവരുന്ന ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സ്ഥാപനത്തിന് സ്വന്തമായി കെട്ടിടം അനുവദിക്കണമെന്നാമെവശ്യപ്പെട്ട് പിടിഎ വൈസ് പ്രസിഡണ്ട് അഷ്റഫ് പെർവാഡ് കല്ലട്ര മാഹിൻ ഹാജിക്ക് നിവേദനം നൽകുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments