*പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു; ചികിത്സാപിഴവെന്ന് കുടുംബം, ആശുപത്രിയിൽ പ്രതിഷേധം*
കണ്ണൂർ : പരിയാരം മെഡിക്കൽ കോളേജിൽ
ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു. ഇരിട്ടി സ്വദേശി ഫാത്തിമ (47) ആണ് മരിച്ചത്. സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം പരിയാരം പൊലീസിൽ പരാതി നൽകി. ഹൃദയ വാൽവ് ശസ്ത്രക്രിയക്കാണ് ഫാത്തിമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ശസ്ത്രക്രിയക്കായി മുറിയിലേക്ക് കൊണ്ടുപോയി. പിന്നീട് ഒരു വിവരവുമുണ്ടായില്ലെന്നും രാത്രിയോടെ മരിച്ചതായി അറിയിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
വാൽവിന്റെ ശസ്ത്രക്രിയയ്ക്ക് താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. എന്നാൽ ഇത് പിന്നീട് മാറ്റി സാധാരണ ശസ്ത്രക്രിയ നടത്തുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടർന്ന് രാത്രി തന്നെ പൊലീസ് ആശുപത്രിയിൽ എത്തിയിരുന്നു.
ബന്ധുക്കളും ആശുപത്രി അധികൃതരും ചർച്ച നടത്തി.പരാതി ഉയർന്നതോടെ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് ഫാത്തിമയുടെ മരണത്തിൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. ശസ്ത്രക്രിയക്കിടെ രോഗിയുടെ നില ഗുരുതരമായ
വിവരം സർജറി ചെയ്‌ത ഡോക്ടർ ബന്ധുക്കളെ അറിയിച്ചില്ലെന്നും, വിവരങ്ങൾ കൃത്യമായി പങ്കുവെക്കുന്നതിൽ ഡോക്ടർക്ക് വീഴ്ച പറ്റിയെന്നുമാണ് പ്രാഥമിക നിഗമനം. മരണപ്പെട്ട ഫാത്തിമയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments