*ഗാന്ധിജയന്തി: കുമ്പളമണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും, അനുസ്മരണവും ഒരുക്കി.*
കുമ്പള : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം വിവിധ പരിപാടികളോടെ കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു.കുമ്പള കോൺഗ്രസ് ഭവനിൽ ചേർന്ന ചടങ്ങിൽ മഹാത്മജിയുടെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി.
തുടർന്ന് നടന്ന അനുസ്മരണ യോഗം ഡിസിസി സെക്രട്ടറി സുന്ദര ആരിക്കാടി ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി അധ്യക്ഷതവഹിച്ചു. വസന്ത ആരിക്കാടി സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ പൃഥ്വിരാജ് ഷെട്ടി,കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൽക്കീസ് എം ഗ ഫാർ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ലോക്നാഥ ഷെട്ടി, കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ഗണേഷ് ഭണ്ഡാരി, നാസർ മൊഗ്രാൽ, തോമസ് ഡിസൂസ, നാരായണ കളത്തൂർ,ലത്തീഫ് ആരിക്കാടി,രവി രാജ് തുമ്മ,പത്മനാഭ, ശ്രീധരൻ റൈ എന്നിവർ സംബന്ധിച്ചു.ഓഫീസ് സെക്രട്ടറി കെ എസ് ഇബ്രാഹിം കുമ്പള നന്ദി പറഞ്ഞു.
ഫോട്ടോ: കുമ്പളമണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി ജയന്തി അനുസ്മരണ പരിപാടിയിൽ ഡിസിസി സെക്രട്ടറി സുന്ദര ആരിക്കാടി പുഷ്പാർച്ചന നടത്തുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments