*മൊഗ്രാൽ ജിവിഎച്ച്എസ്എസ്: എൽഇഡി ബൾബ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു.*
മൊഗ്രാൽ : മൊഗ്രാൽ ഗവർമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ കുട്ടികൾക്ക് തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി എൽഇഡി ബൾബ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. ജിഎച്ച്എസ്എസ് പെർഡാല റിട്ട:അധ്യാപകൻ ശ്രീധരൻ ഡി പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.ജി എച്ച് എസ് പെർഡാല എൽ പി എസ് ടി അവാർഡ് ജേതാവ് രഞ്ജിത്ത് എ വി മുഖ്യാതിഥിയായി സംബന്ധിച്ചു.
ചടങ്ങ് എസ് എം സി ചെയർമാൻ റിയാസ് കരീം ഉദ്ഘാടനം ചെയ്തു.പിടിഎ വൈസ് പ്രസിഡണ്ട് എച്ച് എം അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. കോഡിനേറ്റർ റഷീദ് കെ സ്വാഗതം പറഞ്ഞു.യുപി വിഭാഗം എസ് ആർ ജി കൺവീനർ ഫർസാന, കോഡിനേറ്റർ ബിജുമോൻ പി, എസ്എംസി വൈസ് ചെയർപേഴ്സൺ മുംതാസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.സീനിയർ അസിസ്റ്റന്റ് നാൻസി ചെല്ലപ്പൻ നന്ദി പറഞ്ഞു.
ഫോട്ടോ:മൊഗ്രാൽ ജി വി എച്ച് എസ് എസ് ൽ തൊഴിൽ പരിശീലനത്തിന്റെ ഭാഗമായുള്ള എൽഇഡി ബൾബ് നിർമ്മാണ പരിശീലന പരിപാടി എസ് എം സി ചെയർമാൻ റിയാസ് കരീം ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ:കുട്ടികൾ തൊഴിൽ പരിശീലനത്തിൽ.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments