Breaking News

*ഉപജില്ലാ ശാസ്ത്രമേള ചന്ദ്രഗിരിയിൽ *

മേല്പറമ്പ് : ഈ വർഷത്തെ കാസർഗോഡ് ഉപജില്ലാതല  ശാസ്ത്രമേള ചന്ദ്രഗിരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഒക്ടോബർ 23,24 തിയ്യതികളിൽ നടക്കും   തിങ്കളാഴ്ച ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം ഉദുമ എം. എൽ. എ ശ്രീ. കെ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. ആയിഷ അബൂബക്കറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സുകുമാരി ശ്രീധരൻ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഷാഹിദ അഫ്സൽ സീസ് ലു , മറിയാ മാഹിൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ദിലീപ്, സ്റ്റാന്റിങ്  കമ്മിറ്റി ചെയർമാന്മാരായ ഷംസുദീൻ തെക്കിൽ, സക്കീന ചെമ്മനാട്, അജന പവിത്രൻ, അബ്ദുള്ള, ഹസ്സൻകുട്ടി, ഇല്ല്യാസ് കട്ടക്കാൽ, സയ്ത്തൂൻ അഹമ്മദ്‌, നസീർ ബെണ്ടിച്ചാൽ, സി ഡി എസ് ചെയർപേഴ്സൻമാരായ ഭാർഗവി, ഫാത്തിമത്ത് ബുഷ്‌റ, പി. ടി. എ പ്രസിഡന്റ്‌ മുഹമ്മദ്‌ കോളിയടുക്കം, വൈസ് പ്രസിഡന്റ്‌ ദിനേശ എന്നിവർ സംബന്ധിച്ചു.

ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌. ശ്രീമതി. ആയിഷ അബൂബക്കർ ചെയ്യർപേർസൺ ആയും പ്രിൻസിപ്പൽ ശ്രീമതി. സീന ജനറൽ കൺവീനർ ആയും ഹെഡ് മാസ്റ്റർ ശ്രീ. രാധാകൃഷ്ണ ആർ  ജോയിന്റ് കൺവീനർ ആയും എ. ഇ. ഒ ശ്രീ. ശശിധര എം ട്രഷറർ ആയും സംഘാടക സമിതി നിലവിൽ വന്നു. സബ്ജില്ലയിലെ നൂറ്റൻപതോളം സ്കൂളുകളിൽ നിന്നും ഏകദേശം രണ്ടായിരത്തോളം വിദ്യാർത്ഥികൾമത്സരങ്ങളിൽ പങ്കെടുക്കും.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments