*തിരുത്തലോട് തിരുത്തൽ: ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അനങ്ങിത്തുടങ്ങി*
ന്യൂഡൽഹി : ആരോപണങ്ങളെത്തുടർന്നു പ്രതിരോധത്തിലായ തിരഞ്ഞെടുപ്പ് കമ്മിഷൻ തിരുത്തൽ തുടരുന്നു. വോട്ടർപട്ടികയിൽ പേരു ചേർക്കാൻ പുതുതായി അപേക്ഷിക്കുന്നവർ സത്യപ്രസ്താവന നൽകണമെന്ന വ്യവസ്ഥ കഴിഞ്ഞദിവസം രാത്രി കമ്മിഷന്റെ വെബ്സൈറ്റിൽനിന്ന് ഒഴിവാക്കി. എസ്ഐആർ പുരോഗമിക്കുന്ന സംസ്ഥാനങ്ങളിൽനിന്നുള്ള അപേക്ഷകർ മാത്രമേ ഇനി ഈ സത്യപ്രസ്താവന പൂരിപ്പിക്കേണ്ടതുള്ളൂ. വോട്ടർപട്ടികയിൽ തിരുത്തലുകൾ വരുത്താൻ ഇആർഒമാർ നേരിട്ടിരുന്ന തടസ്സങ്ങൾ നീക്കിയതായും കമ്മിഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. വോട്ട് ചേർക്കൽ, നീക്കം ചെയ്യൽ, വിവരങ്ങൾ തിരുത്തൽ എന്നിവയ്ക്കുള്ള അധികാരം ഇആർഒമാർക്കാണെങ്കിലും തിരുത്തലുകൾ ‘ഇസിഐ നെറ്റ്’ പോർട്ടൽ വഴിയാക്കിയതോടെ തടസ്സം നേരിട്ടിരുന്നു. ഈ പ്രശ്നമാണ് പരിഹരിച്ചത്.
എസ്ഐആർ നടക്കുന്ന ഡൽഹിയിൽ വിവരങ്ങളിലെ പൊരുത്തക്കേടുകളുടെ പേരിൽ നോട്ടിസ് ലഭിച്ചവരുടെ ഹിയറിങ് വേഗത്തിലാക്കി. നാലു ലക്ഷത്തിലേറെ ഹിയറിങ്ങുകൾ പൂർത്തിയാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. വിവിഐപികൾ ഉൾപ്പെടെ 33.12 ലക്ഷം പേർക്കാണ് ഡൽഹിയിൽ നോട്ടിസ് അയച്ചിട്ടുള്ളത്.
ഭവനരഹിതർ, ലേബർ ക്യാംപുകളിലും നൈറ്റ് ഷെൽറ്ററുകളിലും കഴിയുന്നവർ എന്നിവർക്കായി ഹെൽപ് ഡെസ്ക്കു കളും പ്രത്യേക ക്യാംപുകളും ഒരുക്കി. മറ്റുള്ളവരുടെ വീടുകളിൽ ബിഎൽഒമാർ നേരിട്ടെത്തിയുമാണ് രേഖകൾ ശേഖരിക്കുന്നത്. വിവിഐപികളിൽ പലരുടെയും നോട്ടിസുകൾ പരിശോധന പോലുമില്ലാതെ കഴിഞ്ഞദിവസങ്ങളിൽ തീർപ്പാക്കിയിരുന്നു.
5 ദിവസത്തിനിടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫുൾ ബെഞ്ച് ഇന്നലെ വീണ്ടും യോഗം ചേർന്നു.
ആന്ധ്രപ്രദേശിൽ കരട് വോട്ടർപട്ടികയിൽ പരാതികൾ നൽകാനുള്ള തീയതി 10 വരെ നീട്ടി. അന്തിമപട്ടിക 16നു പ്രസിദ്ധീകരിക്കും. മേഘാലയയിൽ അന്തിമപട്ടിക പ്രസിദ്ധീകരിക്കാനുള്ള തീയതി 26ലേക്കു മാറ്റി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments