Breaking News

*ഇരു വിഭാഗം സമസ്തയെ തഴഞ് സംസ്ഥാന വഖഫ് ബോർഡ് പുനഃ സംഘടിപ്പിച്ചു*

തിരുവനന്തപുരം : നിലവിലുള്ള  ഭരണസമിതിയെ പൂർണ്ണമായും പിരിച്ചുവിട്ട് സംസ്ഥാന വഖഫ് ബോർഡ് സർക്കാർ പുനഃസംഘടിപ്പിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ വഖഫ് സ്വത്തുള്ള ഇരു വിഭാഗം സമസ്തയെ പൂർണമായും തഴഞ്ഞാണ് പുനഃസംഘടിപ്പിച്ചിട്ടുള്ളത് മുസ്ലിം ലീഗ് നേതാവ് എം.സി. മായിൻ ഹാജിയാണ് വഖഫ് ബോർഡിന്റെ പുതിയ ചെയർമാൻ..
എൽ.ഡി.എഫ് സർക്കാർ നിയമിച്ച കെ.എസ്. ഹംസ ചെയർമാനായ സമിതിയിലെ ഉമർ ഫൈസി മുക്കം ഉൾപ്പെടെയുള്ള മുഴുവൻ അംഗങ്ങളെയും മാറ്റിയാണ് പുതിയ ഒൻപതംഗ ഭരണസമിതി നിലവിൽ വന്നത്. നേരത്തെ നിരവധി തവണ വഖഫ് ബോർഡ് അംഗമായി പ്രവർത്തിച്ച വ്യക്തിയാണ്  എം.സി. മായിൻ ഹാജി. പുതിയ ബോർഡിൽ അമുസ്ലിം അംഗങ്ങളെ നാമനിർദ്ദേശം ചെയ്തിട്ടില്ല. 
പുതിയ വഖഫ് ബോർഡ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവർ ഇവരാണ്.
കുറുക്കോളി മൊയ്തീൻ എം.എൽ.എ (എം.എൽ.എമാരുടെ പ്രതിനിധി),  തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ( ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ), മുസ്തഫൽ ഫൈസി ( സമസ്ത) സജ്‌ന ഫിറോസ് (കോൺഗ്രസ്സ് ), ജസീം സബാഹ് (ജമാഅത്തെ ഇസ്ലാമി ), ഡോ. അബ്ദുൾ മജീദ് സ്വലാഹി (കെ.എൻ.എം), സിറാസ് ഡി. കാപ്‌സി (ശിയാ ) മദീന ബീഗം (സർക്കാർ പ്രതിനിധി) എന്നിവരാണ് മറ്റ് അംഗങ്ങൾ.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments