Breaking News

*വഖ്ഫ് ബോർഡ് നിയമഭേദഗതി: അന്യമത പ്രാതിനിധ്യം ഭരണഘടനാ വിരുദ്ധവും വിവേചനപരവും – വഹ്ദത്തെ ഇസ്ലാമി*

മലപ്പുറം : മതപരമായ ആചാരങ്ങളിലും ആരാധനാലയങ്ങളുടെ ഭരണത്തിലും തുല്യതയും നീതിയും ഉറപ്പാക്കേണ്ട ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കുന്നതാണ് വഖ്ഫ് ബോർഡിൽ അമുസ്ലിം വിഭാഗങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശമെന്ന് വഹ്ദത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.രാജ്യത്തെ മറ്റു മതവിഭാഗങ്ങളുടെ ആരാധനാ സ്ഥാപനങ്ങളിലോ ദേവസ്വം ബോർഡുകളിലോ ചർച്ച് ട്രസ്റ്റുകളിലോ മുസ്ലിം സമുദായത്തിൽ നിന്നുള്ളവരുടെ പ്രാതിനിധ്യം ഇല്ലെന്നിരിക്കെ, വഖ്ഫ് ബോർഡിൽ മാത്രം അന്യമതസ്ഥരെ ഉൾപ്പെടുത്താൻ ശ്രമിക്കുന്നത് ഭരണഘടനാപരമായ തുല്യതയോടുള്ള വെല്ലുവിളിയാണ്. ഇത് അനുച്ഛേദം 26 ഉറപ്പുനൽകുന്ന മതപരമായ സ്വയംഭരണ അവകാശത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റവുമാണ്. മുസ്ലിം നിയമപ്രകാരം ദൈവമാർഗ്ഗത്തിൽ സമർപ്പിക്കപ്പെടുന്ന വഖ്ഫ് സ്വത്തുക്കളുടെ പവിത്രതയും സംരക്ഷണവും ഇസ്ലാമിക നിയമങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും കൃത്യമായ ബോധ്യമുള്ളവരാൽ മാത്രം നിർവ്വഹിക്കപ്പെടേണ്ട ഒന്നാണ്.ഇതര മതങ്ങളുടെ ബോർഡുകളിൽ മുസ്ലിങ്ങളെ അകറ്റിനിർത്തിക്കൊണ്ട് വഖ്ഫ് ബോർഡിൽ മാത്രം ഇതര മതസ്ഥർക്ക് സ്ഥാനം നൽകുന്നത് കടുത്ത വിവേചനമാണ്. ഈ അനീതിക്ക് ചൂട്ടുപിടിക്കുന്ന രീതിയിൽ ചില ക്രിസ്ത്യൻ സഭാ നേതൃത്വങ്ങൾ തങ്ങളുടെ പ്രതിനിധികളുടെ പേരുകൾ വഖ്ഫ് ബോർഡിലേക്ക് നൽകിയ നടപടി തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണ്. സ്വന്തം മതപരമായ അവകാശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ മറ്റുള്ളവരുടെ വിശ്വാസങ്ങളെയും സ്വയംഭരണാധികാരങ്ങളെയും ബഹുമാനിക്കാൻ തയ്യാറാകാത്ത ഇത്തരം നീക്കങ്ങൾ മതസൗഹാർദ്ദത്തെ തകർക്കാനേ ഉപകരിക്കൂ. ഓരോ മതവിഭാഗങ്ങളുടെയും ആരാധനാ സ്ഥാപനങ്ങളിൽ അതത് മതസ്ഥരെ മാത്രം ഉൾപ്പെടുത്തി ബോർഡുകൾ നിലവിൽ വരികയാണ് വേണ്ടത്.അതിനാൽ, മുസ്ലിം സമുദായത്തിന്റെ അവകാശങ്ങളെ ഹനിക്കുന്ന ഇത്തരം വർഗീയ-വിവേചനപരമായ നീക്കങ്ങളിൽ നിന്നും നിലപാടുകളിൽ നിന്നും ഹൈന്ദവ, ക്രിസ്ത്യൻ സഭാ നേതൃത്വങ്ങളും ബന്ധപ്പെട്ട സംഘടനകളും അടിയന്തരമായി പിന്തിരിയണം.സർക്കാരിന്റെ ഇത്തരം അടിച്ചേൽപ്പിക്കലുകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുമെന്നും വിവേചനപരമായ തീരുമാനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ശക്തമായ ഭാഷയിൽ ആവശ്യപ്പെട്ടു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments