*സാമൂഹികമാധ്യമങ്ങളിലൂടെ ബാലികയ്ക്കെതിരേ വര്‍ഗീയ- ലൈംഗിക അധിക്ഷേപം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍*
കണ്ണൂര്‍ : സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍ഗീയ വിദ്വേഷവും ബാലികയ്ക്കെതിരേ ലൈംഗിക അധിക്ഷേപവും നടത്തിയ ആർഎസ് എസ് പ്രവർത്തകൻ വിമല്‍ ശിവശക്തിയെ മുഴക്കുന്ന് പോലിസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് കോടതി റിമാന്റ് ചെയ്തു. കണ്ണൂര്‍ അഴിയൂര്‍ സ്വദേശിയായ വിമല്‍ ശിവശക്തി എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനാണ് വംശീയ-ലൈംഗികാധിക്ഷേപം നടത്തിയത്. എസ് ഡി പി ഐ മുഴക്കുന്ന് പഞ്ചായത്ത് ജോയിൻ്റ് സെക്രട്ടറി യൂനുസ് വിളക്കോട് നല്‍കിയ പരാതിയിലാണ് നടപടി ഉണ്ടായത്. സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത പെണ്‍കുട്ടിയുടെ ഫോട്ടോയ്ക്ക് താഴെയാണ് ഇയാള്‍ വര്‍ഗീയപരവും ലൈംഗിക അധിക്ഷേപകരവുമായ കമന്റിട്ടത്. അബാക്കസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ബാലികയെ എസ് ഡി പി ഐ അനുമോദിച്ചതിൻ്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോഴായിരുന്നു അധിക്ഷേപം. ഇതേ തുടര്‍ന്നാണ് മുഴക്കുന്ന് പഞ്ചായത്ത് ജോയിൻ്റ് സെക്രട്ടറി യങ് ഡെമോക്രാറ്റ് പേരാവൂർ മണ്ഡലം കമ്മിറ്റി അംഗവുമായ യൂനുസ് വിളക്കോട് പരാതി നല്‍കിയിത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments