*ഒളവറ ഗ്രന്ഥാലയം: വയലാർ അനുസ്മരണം നടത്തി*.
തൃക്കരിപ്പൂർ : ലളിതമായ പദങ്ങളാൽ ആഴമേറിയ ആശയങ്ങൾ സാധാരണക്കാരുടെ ഹൃദയത്തിലേക്ക് എത്തിച്ചുകൊണ്ട് മലയാളിയുടെ മനസ്സിൽ തന്റെ വിപ്ലവകരമായ രചനകളിലൂടെയും അനശ്വരമായ ഗാനങ്ങളിലൂടെയും ജീവിക്കുന്ന മഹാകവി വയലാറിന്റെ അനുസ്മരണം ഒളവറ ഗ്രസ്ഥാലയം ഓഡിറ്റോറിയത്തിൽ പ്രശസ്ത ഗായകൻ എ. കെ.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയൻ അധ്യക്ഷനായി. നേതൃസമിതി കൺവീനർ വി.കെ.രതീശൻ,ഗ്രന്ഥാലയം സെക്രട്ടറി സി.ദാമോദരൻ, ലൈബ്രേറിയൻ കെ.സജിന,തുടങ്ങിയവർ പ്രസംഗിച്ചു.ഗാന്ധി ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനവിതരണം ഏ.കെ.വേണുഗോപാലൻ നിർവഹിച്ചു. തുടർന്ന് പി.പി.ശശിധരന്റെ നേതൃത്വത്തിൽ ഗ്രന്ഥാലയം പ്രവർത്തകരുടെ ഓൾഡ് ഈസ് ഗോൾഡ് ട്രാക്ക് ഗാനമേള അരങ്ങേറി. വിവിധ വിഭാഗങ്ങളിലായി നടന്ന ക്വിസ് മത്സര വിജയികളിൽ യഥാക്രമം ഒന്നും,രണ്ടും സ്ഥാനം നേടിയവർഎൽ.പി:ആരാധ്യ ഗനീഷ്,സ്വാർഥിക് സുധീഷ്യു.പി:ആരോൺ ജോൺ,സലാംഹൈസ്കൂൾ:ഫാത്തിമത്ത് റിസ,ഫിദ ഫാത്തിമ.
ഫോട്ടോ : വയലാർ അനുസ്മരണം എ.കെ. വേണുഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments