Breaking News

*കൊറിയർ വഴി കോടികളുടെ എം.ഡി.എം.എ കടത്ത്: അന്തർസംസ്ഥാന ലഹരി റാക്കറ്റിനെ കുടുക്കി കുമ്പള പോലീസ്*

കാസറഗോഡ് : പഞ്ചാബിൽനിന്ന് കൊറിയർ സർവീസ് വഴി ഒളിപ്പിച്ച് കിലോക്കണക്കിന് രാസലഹരി കടത്തുന്ന അന്തർസംസ്ഥാന സംഘത്തിന്റെ നീക്കങ്ങൾ കുമ്പള പോലീസ് തകർത്തു. നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മംഗളൂരുവിൽനിന്ന് രണ്ട് കിലോയോളം എം.ഡി.എം.എ പിടികൂടി.

ഷിറിയ ബത്തേരിയിലെ മുഹമ്മദ്‌ അൻസാദ് (26) എന്നയാളെ കുമ്പള പോലീസ് പിടികൂടിയതോടെയാണ് വൻ ലഹരി ഇടപാടിന്റെ ചുരുളഴിയുന്നത്. ഇയാളുടെ പക്കൽനിന്ന് 1.8 ഗ്രാം എം.ഡി.എം.എയും ലഹരി വിൽപനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 2,97,500 രൂപയും പോലീസ് കണ്ടെടുത്തിരുന്നു.

അൻസാദ് മുഖേന കൊറിയർ വഴി മംഗളൂരുവിൽ മയക്കുമരുന്ന് എത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുമ്പള പോലീസ് മംഗളൂരു പോലീസുമായി ബന്ധപ്പെട്ടു. തുടർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിൽവെച്ച് 1.8 കിലോ എം.ഡി.എം.എ പിടിച്ചെടുത്തു.

കേസിൽ കാസർകോട് മംഗൽപാടി സ്വദേശി അബ്ദുൾ ഹഫീൽ (25), കർണാടക മംഗളൂരു സിറ്റി കൂളൂർ കസബ ബെംഗ്രെ സ്വദേശി സിയാവുൾ ഹഖ് (30), നിലവിൽ മംഗളൂരു പാണ്ഡേശ്വര ഓൾഡ് കന്റ് റോഡിലെ ആയിഷ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന അൽത്താഫ് (28) എന്നിവരെ ഉള്ളാൾ പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് മംഗളൂരു പോലീസുമായി സഹകരിച്ച് കുമ്പള പോലീസ് തുടർഅന്വേഷണം നടത്തും.

ഒന്നാം പ്രതി: കാസർകോട് മംഗൽപാടി ബൈദല അനീസ മൻസിലിൽ അബ്ദുള്ള ഹസ്സൈനാറുടെ മകൻ അബ്ദുൾ ഹഫീൽ (25).


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments