Breaking News

*നാളെ മുതല്‍ ടെലികോം രംഗത്ത് വൻ മാറ്റം: കുറഞ്ഞ നിരക്കില്‍ വോയിസ് കോൾ, എസ്‌എംഎസ് പ്ലാനുകള്‍ വരുന്നു*

ഡാറ്റ ഇല്ലാതെ, കോളും എസ്‌എംഎസും മാത്രം ആവശ്യമുള്ളവർക്കായി കുറഞ്ഞ നിരക്കിലുള്ള റീചാർജ് പ്ലാനുകള്‍ അവതരിപ്പിക്കാൻ ടെലികോം കമ്പനികള്‍ക്ക് നിർദേശം.2026 ഒക്ടോബർ 31 മുതല്‍ കമ്പനികള്‍ ഇത്തരം പ്ലാനുകള്‍ നിർബന്ധമായും നല്‍കണം. 185, 203, 206 രൂപ നിരക്കുകളില്‍ എയർടെല്‍ മൂന്ന് പ്ലാനുകള്‍ ഇതിനകം തന്നെ ലഭ്യമാക്കിയിട്ടുണ്ട്. റിലയൻസ് ജിയോ, വോഡഫോണ്‍ ഐഡിയ (Vi), ബിഎസ്‌എൻഎല്‍ എന്നീ കമ്പനികളും ഉടൻ തന്നെ ഈ പ്ലാനുകള്‍ അവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനായി മൊബൈല്‍ ആപ്പുകളിലെ റീചാർജ് സെക്ഷനില്‍ ആദ്യ ടാബില്‍ തന്നെ ഈ പ്ലാനുകള്‍ നല്‍കും.ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) പതിമൂന്നാം ഭേദഗതി പ്രകാരമാണ് പുതിയ മാറ്റം. ഡാറ്റ പാക്കുകളേക്കാള്‍ കുറഞ്ഞ നിരക്കില്‍ 30 ദിവസത്തില്‍ താഴെ വാലിഡിറ്റിയുള്ള പ്ലാനുകള്‍, പ്രതിമാസ റീചാർജ് ഓപ്ഷനുകള്‍, കൂടുതല്‍ വാലിഡിറ്റിയുള്ള പ്ലാനുകള്‍ എന്നിവ കമ്പനികള്‍ നല്‍കേണ്ടതുണ്ട്. ഗസറ്റ് വിജ്ഞാപനം വന്ന് 30 ദിവസത്തിനകം ഇത് പ്രാബല്യത്തില്‍ വരും. കൂടാതെ, ഒക്ടോബർ 1-ലെ നിർദേശപ്രകാരം ആപ്പുകളിലും വെബ്‌സൈറ്റുകളിലും 'TRAI-Mandated Packs' എന്ന പേരില്‍ പ്രത്യേക ടാബ് ഉള്‍പ്പെടുത്താൻ കമ്പനികള്‍ക്ക് 30 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.ഒക്ടോബർ 31 മുതല്‍ വരുന്ന മാറ്റങ്ങള്‍: വോയിസ്, എസ്‌എംഎസ് പ്ലാനുകള്‍ അറിയാംസെക്കൻഡറി സിം ആക്ടീവായി നിർത്തുന്നവർക്കും, ഫീച്ചർ ഫോണ്‍ ഉപയോഗിക്കുന്ന മുതിർന്നവർക്കും ഈ തീരുമാനം ഏറെ ഉപകാരപ്പെടും. ഈ പ്ലാനുകളില്‍ മൊബൈല്‍ ഡാറ്റ ലഭ്യമാകില്ല. അതിനാല്‍ യുപിഐ (UPI) ഇടപാടുകള്‍, മാപ്പുകള്‍, സ്ട്രീമിങ് എന്നിവയ്ക്കായി വൈഫൈ (Wi-Fi) കണക്ഷൻ വേണ്ടിവരും. എയർടെല്ലിന്റെ 185, 203, 206 രൂപ പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് കോളുകളും 300 എസ്‌എംഎസും ലഭിക്കും. എന്നാല്‍ ടെലികോം സർക്കിളുകള്‍ അനുസരിച്ച്‌ ആനുകൂല്യങ്ങളില്‍ മാറ്റമുണ്ടാകാം എന്നതിനാല്‍ റീചാർജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.ആപ്പുകളില്‍ ഈ വോയിസ്, എസ്‌എംഎസ് പ്ലാനുകള്‍ എവിടെ കാണാം?പ്രീപെയിഡ് റീചാർജ് സെക്ഷന്റെ മുകളിലായി കാണുന്ന "TRAI-Mandated Packs" എന്ന പുതിയ ടാബില്‍ ഈ പ്ലാനുകള്‍ കാണാം. ഈ ഫീച്ചർ വരുന്നതുവരെ, എയർടെല്‍ ആപ്പിലെ 'Truly Unlimited' ലിസ്റ്റില്‍ നിന്നോ തുക നേരിട്ട് ടൈപ്പ് ചെയ്തോ പ്ലാനുകള്‍ കണ്ടെത്താം. ജിയോയില്‍ നിലവില്‍ 'Value' സെക്ഷനിലാണ് ഇത്തരം വൗച്ചറുകള്‍ ഉള്ളത്. വൊഡാഫോണ്‍ ഐഡിയ, ബിഎസ്‌എൻഎല്‍ ആപ്പുകളില്‍ സർക്കിള്‍ തിരിച്ചുള്ള ഓപ്ഷനുകളാകും ആദ്യം കാണിക്കുക.250 രൂപയില്‍ താഴെയുള്ള ഏറ്റവും വിലകുറഞ്ഞ വോയിസ്, എസ്‌എംഎസ് പ്ലാനുകള്‍ഓപ്പറേറ്റർ വില വാലിഡിറ്റി കോളുകള്‍/എസ്‌എംഎസ് വിവരങ്ങള്‍എയർടെല്‍ ₹185 28 ദിവസം അണ്‍ലിമിറ്റഡ്/300 ഡാറ്റ ലഭിക്കില്ലഎയർടെല്‍ ₹203 30 ദിവസം അണ്‍ലിമിറ്റഡ്/300 ഡാറ്റ ലഭിക്കില്ലഎയർടെല്‍ ₹206 ഒരു കലണ്ടർ മാസം അണ്‍ലിമിറ്റഡ്/300 എല്ലാ മാസവും ഒരേ തീയതിയില്‍ പുതുക്കാംഏറ്റവും കുറഞ്ഞ ചെലവാണ് ലക്ഷ്യമെങ്കില്‍ 185 രൂപയുടെ പ്ലാൻ തിരഞ്ഞെടുത്ത് വൈഫൈ കണക്ഷനെ ആശ്രയിക്കാം. 30 ദിവസത്തെ വാലിഡിറ്റിയാണ് ആഗ്രഹിക്കുന്നതെങ്കില്‍ 203 രൂപയുടെ പ്ലാൻ എടുക്കാം. എന്നാല്‍ എല്ലാ മാസവും ഒരേ തീയതിയില്‍ റീചാർജ് ചെയ്യണമെങ്കില്‍ 206 രൂപയുടെ പ്ലാനാണ് അനുയോജ്യം. ഒക്ടോബർ 31 മുതല്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ ജിയോ, വി, ബിഎസ്‌എൻഎല്‍ എന്നിവയുടെ പുതിയ പ്ലാനുകള്‍ അറിയാൻ ആപ്പിലെ "TRAI-Mandated Packs" എന്ന പ്രത്യേക സെക്ഷൻ പരിശോധിക്കുക.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments