*അന്താരാഷ്ട്ര വയോജന ദിനം: ജില്ലാതല ഉദ്ഘാടനവും വയോജന സംഗമവും നടത്തി.*
കാഞ്ഞങ്ങാട് : ഒക്ടോബർ 1 ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും വയോജന സംഘമവും സംഘടിപ്പിച്ചു. കള്ളാർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച പരിപാടി കാസറഗോഡ് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രജിത അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ കെ ടി രേഖ മുഖ്യാതിഥിയായി. കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം സൈമൺ, ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ പി ശ്രീവിദ്യ, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പി ഗീത, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി എൽ റോയ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബി എം നസീമ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ ധന്യ ദയാനന്ദ്, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, ടെക്‌നിക്കൽ അസിസ്റ്റന്റ് എം ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ അജയ് രാജൻ സ്വാഗതവും പൂടംകല്ല് താലൂക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ വി കെ ഷിൻസി നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന ബോധവൽക്കരണ സെമിനാറിൽ വയോജനങ്ങളുടെ ശാരീരിക ആരോഗ്യ പരിരക്ഷ എന്ന വിഷയത്തിൽ ഡെപ്യൂട്ടി ഡി എം ഓ ഡോ. അജയ് രാജൻ, വയോജനങ്ങളും മാനസികാരോഗ്യവും എന്ന വിഷയത്തിൽ ജില്ലാ മാനസികാരോഗ്യ പരിപാടി നോഡൽ ഓഫീസർ ഡോ ശ്രീജിത് കൃഷ്ണൻ, ജീവിത ശൈലീ രോഗങ്ങളും ഭക്ഷണക്രമവും എന്ന വിഷയത്തിൽ പൂടംകല്ല് താലൂക് ആശുപത്രി ഡയറ്റീഷൻ മൃദുല അരവിന്ദ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
ചടങ്ങിനോടനുബന്ധിച്ച് സംസ്ഥാന ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് സുഭാഷ് അറുകര നേതൃത്വം നൽകിയ "നാട്ടുമൊഴികൾ" എന്ന പരിപാടി നവ്യാനുഭൂതിയായി.
എല്ലാ വര്‍ഷവും ഒക്ടോബർ ഒന്നിന് ലോകമെമ്പാടും വയോജനങ്ങളുടെ ദിനമായി ആചരിക്കുന്നു. പ്രായമായവരുടെ സംഭാവനകളെ ആദരിക്കുന്നതിനും അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയാണ് ഈ ദിനം ആദ്യമായി അവതരിപ്പിച്ചത് മുതിർന്ന പൗരന്മാർ സമൂഹത്തിനും കുടുംബത്തിനും നൽകുന്ന വിലമതിക്കാനാവാത്ത സംഭാവനകളെ ആദരിക്കുക, വാർദ്ധക്യകാലത്ത് അവർ നേരിടുന്ന മാനസിക, സാമ്പത്തിക, സാമൂഹിക വെല്ലുവിളികളെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം വളർത്തുക, അവർക്ക് അന്തസ്സോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാനുള്ള അന്തരീക്ഷം ഉറപ്പാക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments