*ഗാന്ധിസ്മൃതിയിൽ തിരുനാവായ ഒരിക്കൽ കൂടിസാക്ഷിയായി.*
തിരുന്നാവായ : കേരളത്തിൽ മഹാത്മജിയുടെ ചിതാഭസ്മം
നിമജ്ജന ചെയ്യപ്പെട്ട ഏക സ്ഥലവും , പ്രഥമ ഗാന്ധി പ്രതിമ സ്ഥാപിക്കപ്പെട്ടതുമായ തിരുനാവായിൽ മഹാത്മജിയുടെ ഓർമ്മ ഒരിക്കൽ കൂടി നിറഞ്ഞു നിന്നു . ജില്ലാ ഭരണകൂടവും, മലപ്പുറം ജില്ല ഇൻഫർമേഷൻ ഓഫീസും , പൊതു വിദ്യാഭ്യാസ വകുപ്പും, സാക്ഷരതാ മിഷനും സാംസ്കാരിക സംഘടനയായാ റി എക്കൗ യും സംയുക്തമായാണ് ഇന്ന് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും സർവ്വമത പ്രാർത്ഥനയും പൊതുസമ്മേളനവും സംഘടിപ്പിച്ചു ത്. പുത്തനാണി റോഡിൽ നിന്ന് ആരംഭിച്ച ശാന്തി യാത്ര ഭാരവാഹികളായ എം കെ സതീഷ് ബാബു , സുമ ടീച്ചർ,സോളമൻ കളരിക്കൽ , അയ്യപ്പൻ കുറുമ്പത്തൂര് , കോഴിപ്പുറം ബാവ, സി വി സുലൈമാൻ , ഗോപിനാദ് ചേന്നര, ഹമീദ് കൈനിക്കര , നേതൃത്വം നൽകി. സർവ്വമത പ്രാർത്ഥനക്കും രാംദുൽ ആലാപനത്തിനും സർവോദേയ പ്രവർത്തക സുബൈദ പോത്തന്നൂർ നേതൃത്വം നൽകി. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എംപി മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. റി എക്കൗ പ്രസിഡന്റ് പൂവ്വത്തിങ്കൽ റഷീദ് അധ്യക്ഷ വഹിച്ച്, തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രജീഷ് ,ഗ്രാമ പഞ്ചായത്ത് മെമ്പർ സത്യനാഥൻ, ദിനീഷ് മാസ്റ്റർ,ഫിറോസ് ഖാൻ അന്നക്കമ്പാട്, നാസർ തെന്നല,കെവി മൊയ്തീൻകുട്ടി മാഷ് , ഉണ്ണികൃഷ്ണൻപൊന്നാനി, വി കെ.അബൂബക്കർ മൗലവി ,ചിറക്കൽ ഉമ്മർ,
തുടങ്ങിയവർ സംബന്ധിച്ചു .

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments