Breaking News

*മഹാത്മജിയുടെ ഓർമ്മകൾ പിഴുതെറിയാമെന്നത് വ്യാമോഹം മാത്രം:കെ. നീലകണ്ഠൻ എം.എൽ.എ*

കാഞ്ഞങ്ങാട് : ഇന്ത്യയുടെ ആത്മാവിൽ നിന്നും മഹാത്മാഗാന്ധിയുടെ ഓർമ്മകൾ  പിഴുതെറിയാനുള്ള ഭരണകൂടത്തിന്റെ ശ്രമം  ഒരു വ്യാമോഹം മാത്രമാണെന്ന് നീലകണ്ഠൻ എംഎൽഎ പ്രസ്താവിച്ചു.

  രാജ്യത്തിനകത്തും ലോകത്തെമ്പാടും മഹാത്മാഗാന്ധിയുടെ സ്മരണങ്ങൾ  ലോകമുള്ളിടത്തോളം കാലം നിലനിൽക്കുമെന്ന് കെപിസിസി വിചാർവിഭാഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്നേഹ സന്ദേശയാത്ര ഉദ്ഘാടനം ചെയ്തു കൊണ്ട് എംഎൽഎ
പറഞ്ഞു.

    പുതിയകോട്ട മാന്തോപ്പ് മൈതാനിയിൽ വിചാർ വിഭാഗ് ജില്ലാ പ്രസിഡണ്ട് പ്രഭാകരൻ കരിച്ചേരിക്ക് കെ. നീലകണ്ഠൻ എം.എൽ.എ പതാകകൈമാറി. ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് കൊട്രച്ചാൽ സ്വാഗതം പറഞ്ഞു.

   കെ.പി.സി.സി സെക്രട്ടറി എം.അസിനാർ മുഖ്യപ്രഭാഷണം നടത്തി ഡിസിസി ജനറൽ സെക്രട്ടറി പി വി സുരേഷ് നേതാക്കളായ കെ പി ബാലകൃഷ്ണൻ കെ പി മോഹനൻ ടിവി നാരായണ മാരാർ അഡ്വ.പി കെ ചന്ദ്രശേഖരൻ ,ഡോ. ടിറ്റോ ജോസഫ് , കെ.പി.ബാലകൃഷ്ണൻ , വിനോദ് ആവിക്കര എം.തമ്പാൻ നായർ പ്രമോദ് കെ. റാം,ഒ.വി പ്രദീപൻ , ടി.കുഞ്ഞികൃഷ്ണൻ ബാബു മണിയങ്ങാനം, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. സുമതി, ഷിബിൻ ഉപ്പിലിക്കൈ,വിനോദ് അരമങ്ങാനം, കെ.വി.ദിനേശൻ , ഭരതൻ നീലേശ്വരം,  സതീശൻ പരക്കാട്ട്,ടി.കുഞ്ഞികൃഷ്ണൻ ,ബാലകൃഷ്ണൻ നായർ , കെ.അലാമി, ഒ.വി.രതീഷ്, കെ.രാജു ,സോണി കാരക്കൽ, എം.രവി തുടങ്ങിയവർ സംസാരിച്ചു.

ജാഥ നഗര പ്രദക്ഷിണം നടത്തി കോട്ടച്ചേരിയിൽ സമാപിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments