Breaking News

*"സംസ്ഥാന സ്കൂൾ കായികമേള: അത്‌ലറ്റിക്സിൽ പാലക്കാടിനെ മറികടന്ന് മലപ്പുറം മുന്നിൽ; സ്കൂളുകളിൽ കടകശ്ശേരി ഐഡിയൽ ഒന്നാമത്"*

കോഴിക്കോട‌് : സംസ്ഥാന സ്കൂൾ കായിക മേളയിലെ അത്‌ലറ്റിക്സിന്റെ രണ്ടാംദിനം പാലക്കാടിനെ മറികടന്ന് നിലവിലെ ചാമ്പ്യൻമാരായ മലപ്പുറം കുതിക്കുന്നു. ഇന്നലത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ 5 സ്വർണവും 9 വെള്ളിയും 7 വെങ്കലവുമുൾപ്പെടെ 59 പോയിന്റാണ് ഒന്നാമതുള്ള മലപ്പുറത്തിന്റെ അക്കൗണ്ടിലുള്ളത്. ആദ്യദിനം ഒന്നാം സ്ഥാനത്തായിരുന്ന പാലക്കാട് 7 സ്വർണവും 5 വെള്ളിയും 4 വെങ്കലവുമുൾപ്പെടെ 54 പോയിന്റുമായി പിന്നാലെയുണ്ട്. 6 സ്വർണവും 4 വെള്ളിയും 3 വെങ്കലവുമായി ആകെ 45 പോയിന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്ത് തുടരുന്നു.സ്കൂളുകളിൽ നിലവിലെ ചാമ്പ്യന്മാരായ ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശേരി 2 വീതം സ്വർണവും വെള്ളിയും 3 വെങ്കലവുമുൾപ്പെടെ 19 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. കെ.എച്ച്.എം.എച്ച്.എസ് ആലത്തിയൂർ 2വീതം സ്വർണവും വെള്ളിയും ഉൾപ്പെടെ 16 പോയിന്റുമായി രണ്ടാം സ്ഥാനത്തും സെന്റ് ജോസഫ്‌സ് ജി.എച്ച്.എസ്.എസ്ആലപ്പുഴ 1 സ്വർണവും 3 വെള്ളിയും 2 വെങ്കലവുമുൾ 16പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്.*2 റെക്കാഡുകൾ*ഇന്നലെ രണ്ട് റെക്കാഡുകളാണ് അത്‌ലറ്രിക്സിൽ പിറന്നത്. ജൂനിയർ ആൺകുട്ടികളുടെ ലോംഗ് ജമ്പിൽ സി.കെ.എം.എച്ച്.എസ്.എസ് കോരുത്തോടിന്റെ വിഷ്ണു യാദവും സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ അതുൽ ടി.എമ്മുമാണ് റെക്കാഡ് പുസ്തകത്തിൽ പേര് കുറിച്ചത്.18- ഇന്ന് 18 ഫൈനലുകളാണ് അത്‌ലറ്റിക്സിലുള്ളത്അതിവേഗം അനന്തപുരിഓവറോൾ കിരീടത്തിനായുള്ള പോരാട്ടത്തിൽ തിരുവനന്തപുരം എതിരാളികളേക്കാൾ ഏറെ മുന്നിലാണ്, 216 സ്വർണവും 151 വെള്ളിയും 155 വെങ്കലവുമായി 1913 പോയിന്റ് തിരുവനന്തപുരത്തിനുണ്ട്. രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് 72 സ്വർണമുൾപ്പെടെ 857 പോയിന്റാണ്. 57 സ്വർണമുൾപ്പെടെ 728 പോയിന്റുമായി ആതിഥേയരായ കോഴിക്കോടാണ് മൂന്നാമത്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments