Breaking News

*റോട്ടറി ഡിസ്‌ട്രിക്ട് ഗവർണർ എം.വി. മോഹൻദാസ് മേനോൻ ഔദ്യോഗിക സന്ദർശനം നടത്തി.*

കാഞ്ഞങ്ങാട്: മിഡ്ടൗൺ റോട്ടറി ക്ലബിൽ റോട്ടറി ഡിസ്‌ട്രിക്ട് ഗവർണർ എം.വി. മോഹൻദാസ് മേനോൻ ഔദ്യോഗിക സന്ദർശനം നടത്തി. ക്ലബിൻ്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനും തുടർപ്രവർത്തനങ്ങൾക്ക് മാർഗ നിർദേശം നൽകാനുമായിരുന്നു ക്ലബ് സന്ദർശനം നടത്തിയത്. ഇതിൻ്റെ ഭാഗമായി വൈകീട്ട് പൊതുചടങ്ങ് നടന്നു.  ഡിസ്ട്രിക്ട് ഗവർണർ എം.വി.മോഹൻദാസ് മേനോൻ ഉദ്ഘാടനം ചെയ്തു. മിഡ്ടൗൺ റോട്ടറി പ്രസിഡൻ്റ് ടി.വി. രമേശൻ കൽപക അധ്യക്ഷനായി. ഡിസ്ട്രിക്ട് കോഡിനേറ്റർ എം.ടി. ദിനേശ് ശ്രവണസഹായി കൈമാറി. റവന്യൂ ഡിസ്ട്രിക്ട് സെക്രട്ടറി ബി. മുകുന്ദ് പ്രഭു  ക്ലബ്ബിൻ്റെ പ്രഥമവനിത രമ്യാ രമേശിന് കൈമാറി മുഖപത്രം പ്രകാശനം ചെയ്തു. അസിസ്‌റ്റൻറ് ഗവർണർ കെ. വിനയ് പുതിയ അംഗത്തെ ക്ലബ്ബിൽ ചേർക്കുന്ന നടപടിക്രമം നിർവഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഡെപ്യൂട്ടി കോഡിനേറ്റർ ബി.യതീശ് പ്രഭു, ഡിസ്ട്രിക്ട് ഗവർണറുടെ പ്രതിനിധി അബ്ദുൽ ഹമീദ് മൊഗ്രാൽ, ക്ലബ് സെക്രട്ടറി ഡോ. ടെസ്മോൻ തോമസ്, സംഘാടകസമിതി ചെയർമാൻ അഡ്വ. സി. ഈപ്പൻ, ഗലീഷ് അള്ളാക്കോട്ട്, സാധനാ ഗുരുദത്ത് പൈ, സീനാ വില്യംസ് എന്നിവർ സംസാരിച്ചു.ചിത്രവിവരണം.കാഞ്ഞങ്ങാട് മിഡ്‌ടൗൺ റോട്ടറി ക്ലബ്ബിൽ  ഔദ്യോഗിക സന്ദർശനത്തിൻ്റെ ഭാഗമായുള്ള പൊതുചടങ്ങ്  റോട്ടറി ഡിസ്‌ട്രിക്ട് ഗവർണർ എം.വി. മോഹൻദാസ് മേനോൻ  ഉദ്ഘാടനം ചെയ്യുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments