Breaking News

*കൗമാര വിദ്യാർത്ഥികളുടെ മാനസികാരോഗ്യം; പിന്തുണ സംവിധാനങ്ങൾ ശക്തമാക്കണം: വിസ്ഡം സ്റ്റുഡൻ്റ്സ് ടീൻസ്പേസ് സമ്മേളനം*

കാസർകോട് : കൗമാരക്കാർ നേരിടുന്ന മാനസിക സമ്മർദങ്ങൾ, പരീക്ഷാഭയം, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ, കുടുംബ-സാമൂഹിക സമ്മർദങ്ങൾ തുടങ്ങിയവ ഫലപ്രദമായി കൈകാര്യം ചെയ്യാൻ അവരെ പ്രാപ്തരാക്കുന്ന പിന്തുണാ സംവിധാനങ്ങൾ നിലവിൽ വരണമെന്ന് വിസ്‌ഡം സ്റ്റുഡൻ്റ്സ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടപ്പിച്ച ടിൻസ്പേസ് ജില്ലാ ഹയർ സെക്കണ്ടറി സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൗൺസലിങ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും രക്ഷിതാക്കൾക്കും അധ്യാപകർക്കും ആവശ്യമായ പരിശീലനം നൽകുകയും വേണം. കൗമാരക്കാരുടെ ആശങ്കകൾ തുറന്നുപറയാനും ആവശ്യമായ സഹായം തേടാനും സാധിക്കുന്ന സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനൊപ്പം, ആവശ്യമായ സന്ദർഭങ്ങളിൽ വിദഗ്ധരുടെ സേവനം ലഭ്യമാക്കുകയും വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാർഥികൾക്ക് ധൈഷണിക മൂല്യങ്ങൾ പകർന്ന് നല്കുക, പുതിയ ഉപരിപഠന സാധ്യതകളും തൊഴിൽ മേഖലകളും പരിചയപ്പെടുത്തുക, ലഹരി ഉപയോഗം,സമൂഹ മാധ്യമ ദുരുപയോഗം, അസാന്മാർഗിക പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഉദ്ബോധനം നടത്തുക, വിദ്യാർഥികളുടെ കഴിവുകൾ രാഷ്ട്ര പുരോഗതിക്കും സമൂഹ നന്മയ്ക്കും വേണ്ടി ഉപയോഗപ്പെടുത്താൻ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിദ്യാർഥി സമ്മേളനം സംഘടിപ്പിച്ചത്.വിസ്‌ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ജില്ലാ ജനറൽ സെക്രട്ടറി ആർ.കെ അബ്‌ദുറഹ്‌മാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ. നീലകണ്ഠൻ എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്തു.  വിസ്‌ഡം സ്റ്റുഡൻസ് ജില്ലാ പ്രസിഡണ്ട് മുക്താർ ബിൻ ഹമീദ് അധ്യക്ഷത വഹിച്ചു.ഖുർആൻ മധുരം സെഷൻ അനസ് അംഗഡിമുഗർ,ജുനൈദ് അരിമല എന്നിവർ അവതരിപ്പിച്ചു. നമ്മളും മാതാപിതാക്കളും സെഷന് അഷ്കർ ഇബ്‌റാഹിം നേതൃത്വം നല്കി. മുനവ്വർ സ്വലാഹി, അബ്ദുല്ല ബാസിൽ സി.പി, ഷാഫി അൽ ഹികമി പ്രഭാഷണം നടത്തി.പാനൽ ഡിസ്കഷനിൽ ഹാമിദ് ഉപ്പള മോഡറേറ്ററായി. യാസിർ അൽ ഹികമി, അസ്ബക് അൽഹികമി സംശയങ്ങൾക്ക് മറുപടി പറഞ്ഞു.ഈണം സെഷനിൽ സമീൽ ഹസൻ, അബ്ദുൽ ഹസീബ്, ബി.സി.അബ്ദുല്ല, സായിദ് അബ്‌ദുല്ല എന്നിവർ സംഗീതോപകരണങ്ങളില്ലാതെ ഗാനങ്ങൾ അവതരിപ്പിച്ചു. ചോദ്യോത്തര സെഷനിൽ അഷ്കർ ഇബ്റാഹിം, അനീസ് മദനി, ജസീൽ കൊടിയത്തൂർ പങ്കെടുത്തു.കരിയർ പാത്ത് സെഷന് ഉമർ ഫാറൂഖ് നേതൃത്വം നല്കി. ആക്ടിവിറ്റി സെഷനുകൾക്ക് റുവൈസ് നെല്ലിക്കുന്ന്, ഗസ് വാൻ അബ്ദുൽ ഖാദർ നേതൃത്വം നല്കി.മെൻ്റി ക്വിസ്സ് മത്സരം ഹസൻ അണങ്കൂർ,സമീൽ ഹസൻ എന്നിവർ നയിച്ചു.വിസ്‌ഡം എജ്യൂക്കേഷൻ ബോർഡ് അംഗം അംജദ് മദനി സമാപന പ്രസംഗം നടത്തി.വിസ്‌ഡം സ്റ്റുഡൻ്റ്സ് ജില്ലാ സെക്രട്ടറി അബ്ദുൽ ഹസീബ് സ്വാഗതവും ഫഹദ് ഹൊസങ്കടി നന്ദിയും പറഞ്ഞു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments