Breaking News

*ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് നിർദേശം നൽകി ആഭ്യന്തര മന്ത്രി*

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സർക്കാർ. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ നടന്ന കെഎസ്ടിപി പദ്ധതിയിലെ അഴിമതി ആരോപണത്തിലാണ് പുതിയ അന്വേഷണം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിർദേശം നൽകിയതായാണ് വിവരം.
പദ്ധതിയുടെ കരാർ ഏറ്റെടുത്ത കമ്പനിയിലെ എൻജിനീയറുടെ ആത്മഹത്യയെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കും. എൻജിനീയറുടെ ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിനെക്കുറിച്ച് പരാമർശമുള്ളതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാലിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഈ നിർണായക നടപടി.

വർഷങ്ങൾക്ക് മുമ്പ് അന്വേഷിച്ച് തീർപ്പാക്കിയ കേസിന്റെ ഫയലുകളാണ് രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി വീണ്ടും തുറക്കുന്നത്. വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനത്തിന് മുന്നോടിയായി രമേശ് ചെന്നിത്തല കേസിന്റെ രേഖകൾ വിശദമായി പരിശോധിച്ചിരുന്നു. അഴിമതി ആരോപണം ഉയർന്നതിനെത്തുടർന്ന് അന്ന് ഗ്യാനേഷിനെ പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നുവെങ്കിലും മറ്റ് കടുത്ത നടപടികളിലേക്ക് കടന്നിരുന്നില്ല.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments