Breaking News

*തിരൂരിൽ SPAയുടെ മറവിൽ വൻ പെൺവാണിഭം; കോളേജ് പെൺകുട്ടികൾ വരെ ഇരകൾ, യുവാവ് പിടിയിൽ*

തിരൂർ : പ്രണയവും സ്പായും മറയാക്കി പെൺകുട്ടികളെ കെണിയിൽ വീഴ്ത്തി ലൈംഗിക ചൂഷണം നടത്തിയ യുവാവ് തിരൂർ പോലീസിന്റെ പിടിയിൽ.

തിരൂർ തൃക്കണ്ടിയൂരിൽ സ്പാ നടത്തുന്ന *ശരത് പ്രസാദ്* ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ഞെട്ടിക്കുന്ന കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്.

*ക്രൂരമായ ചതി ഇങ്ങനെ:*
പ്രണയം നടിച്ച് പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് 
പിന്നീട് പ്രണയത്തിലേക്ക് നയിക്കും. വിശ്വാസം നേടിയ ശേഷം പുറത്തേക്ക് കറങ്ങാൻ കൊണ്ടുപോകും. പാനീയത്തിൽ രഹസ്യമായി *രാസലഹരി കലർത്തി* നൽകി മയക്കും. പിന്നീട് ലൈംഗികമായി ചൂഷണം ചെയ്യും. അതിന്റെ ദൃശ്യങ്ങൾ രഹസ്യമായി ഫോണിൽ പകർത്തി, പിന്നീട് അതു കാട്ടി ഭീഷണിപ്പെടുത്തി വീണ്ടും വീണ്ടും ചൂഷണത്തിന് ഇരയാക്കുന്നതാണ് രീതി.

*ഒരു പെൺകുട്ടിയുടെ ധൈര്യമാണ് കേസ് പുറത്ത് കൊണ്ടുവന്നത്*
ഒരു യുവതി നൽകിയ ധീരമായ പരാതിയിലാണ് തിരൂർ പോലീസ് അന്വേഷണം തുടങ്ങിയത്. അന്വേഷണം പുരോഗമിച്ചപ്പോൾ ഞെട്ടൽ ഇരട്ടിയായി - *കോളേജ് വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പെൺകുട്ടികൾ* ഇതേ രീതിയിൽ ഇയാളുടെ കെണിയിൽ വീണിട്ടുണ്ടെന്ന് കണ്ടെത്തി. മാനഹാനി ഭയന്ന് പലരും പുറത്ത് പറയാൻ മടിക്കുകയായിരുന്നു.

*പോലീസ് മുന്നറിയിപ്പ്:*
ഓൺലൈനിലൂടെ പരിചയപ്പെടുന്നവരെ കണ്ണടച്ച് വിശ്വസിക്കരുത്. സ്വകാര്യ ഫോട്ടോകളോ വീഡിയോകളോ ഒരു കാരണവശാലും ഷെയർ ചെയ്യരുത്. എന്തെങ്കിലും സംശയം തോന്നിയാൽ ഉടൻ തന്നെ വീട്ടുകാരെയോ പോലീസിനെയോ അറിയിക്കണം.

പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിരൂർ ഇൻസ്പെക്ടർ *ജലീൽ കറുത്തേടത്തിന്റെ* നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. തിരൂരിലെ അനധികൃത സ്പാകൾക്കെതിരെ വൻ പരിശോധനയ്ക്ക് പോലീസ് ഒരുങ്ങുകയാണ്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments