Breaking News

*ജഡ്ജിയുടെയല്ല, ആരുടെ മകനായാലും എന്താണ്? മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ഡിലീറ്റ് ചെയ്തയാള്‍ മാത്രമല്ല, പ്രസക്തമായ വകുപ്പുകള്‍ ചേര്‍ത്ത് എഫ്‌ഐആര്‍ ഇടാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും; ചേരാനെല്ലൂരില്‍ പോലീസിന് വീഴ്ച്ച; കൂടുതല്‍ വകുപ്പ് ഇട്ടശേഷവും പ്രതിക്ക് ജാമ്യം കൊടുത്തു; എന്താണ് ഈ രാജ്യത്ത് നടക്കുന്നതെന്ന് ചെന്നിത്തല*

ചേരാനെല്ലൂരില്‍ ഉണ്ടായ ദാരുണമായ വാഹനാപകടത്തില്‍ പാവപ്പെട്ട തട്ടുകടക്കാരന്‍ ജയബാലകൃഷ്ണന്‍ മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ വ്യക്തമാക്കി. ഈ ഗൗരവമേറിയ കേസില്‍ യാതൊരുവിധത്തിലുള്ള കാര്യങ്ങളും സര്‍ക്കാരിന് ഒളിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ വളരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം നടന്ന അന്ന് രാത്രി ടി.ജെ. വിനോദ് എം.എല്‍.എയാണ് ഫോണില്‍ വിളിച്ച്‌ തനിക്ക് ആദ്യമായി വിവരം തന്നതെന്നും മന്ത്രി വ്യക്തമാക്കി.വിവരമറിഞ്ഞ ഉടന്‍ തന്നെ താന്‍ ഈ വിഷയം ഗൗരവമായി അന്വേഷിക്കുകയും കുറ്റകരമായ നരഹത്യ എന്ന കൃത്യമായ വകുപ്പ് എഫ്‌ഐആറില്‍ ചേര്‍ത്തിട്ടില്ലെന്ന് മനസ്സിലാക്കുകയും ചെയ്തു. അപ്പോള്‍ തന്നെ ഇത് വളരെ ഗൗരവമുള്ള കാര്യമാണെന്ന് കണ്ട് പൊലീസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായിയെന്ന് ഡി.ജി.പിയെ നേരിട്ട് വിളിച്ച്‌ താക്കീത് ചെയ്തു. പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായാല്‍ അത് തുറന്നുസമ്മതിക്കുന്നതില്‍ തനിക്ക് യാതൊരുവിധ മടിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍കാലങ്ങളില്‍ പത്തുകൊല്ലം ആഭ്യന്തര വകുപ്പ് ഭരിച്ച പിണറായി വിജയന്‍ ഒരിക്കല്‍ പോലും പൊലീസിന്റെ വീഴ്ച പരസ്യമായി അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.എന്നാല്‍ താന്‍ എല്ലാ കാര്യങ്ങളിലും തുറന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും തെറ്റു ചെയ്താല്‍ തെറ്റാണെന്ന് തുറന്നുപറയാന്‍ മടിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. രാത്രി രണ്ടര മണിയോടെ പാവപ്പെട്ട ഒരു മനുഷ്യന്‍ തന്റെ ഉപജീവനത്തിനായി അരിയും സാധനങ്ങളും വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴാണ് ബെന്‍സ് കാറിലെത്തിയ വ്യക്തി ഇടിച്ചു കൊന്നത്. റോഡിലൂടെ യാത്ര ചെയ്തിരുന്ന ആ പാവം മനുഷ്യനെ ക്രൂരമായി ഇടിച്ചുകൊന്നിട്ട്, പോലീസ് സ്റ്റേഷനില്‍ എത്തി നിസ്സാരമായ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രം ഇട്ടത് എന്തടിസ്ഥാനത്തിലാണെന്ന് ഡി.ജി.പിയോട് താന്‍ ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.പൊലീസിന്റെ ഇത്തരം നടപടികള്‍ ചോദ്യം ചെയ്യേണ്ടത് തന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്തമാണെന്ന് മന്ത്രി എടുത്തുപറഞ്ഞു. പൊലീസ് തെറ്റുചെയ്താല്‍ അത് കണ്ണടച്ച്‌ ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സര്‍ക്കാരിനില്ലെന്ന് അദ്ദേഹം അടിവരയിട്ടു വ്യക്തമാക്കി. ജഡ്ജിയുടെ മകനല്ല, ആരുടെ മകനായാലും നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന് രമേശ് ചെന്നിത്തല ശക്തമായ ഭാഷയില്‍ പറഞ്ഞു. ആ പാവപ്പെട്ട മനുഷ്യന്‍ കഷ്ടപ്പെട്ട് ജോലി ചെയ്ത് സാധനങ്ങള്‍ കൊണ്ടുചെന്നിട്ട് വേണം ആ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ പോലുമുള്ള വക കണ്ടെത്താനെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments